മമ്മൂട്ടിക്കൊപ്പം വേഷമിടാൻ ഐശ്വര്യ ലക്ഷ്മി- ശ്രദ്ധനേടി ലൊക്കേഷൻ വിഡിയോ

August 10, 2022

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമൊരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോഴിതാ, സിനിമയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നത് നടി ഐശ്വര്യ ലക്ഷ്മി ആണ്. സിനിമയുടെ ലൊക്കേഷനിലേക്ക് ഐശ്വര്യ ലക്ഷ്മി എത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

ഐശ്വര്യ ലക്ഷ്മിയ്ക്ക് പുറമെ സ്നേഹ, അമല പോൾ എന്നിവരും ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, കിംഗ് ഓഫ് കോത്ത എന്ന ചിത്രത്തിലൂടെ ദുൽഖർ സല്മാനൊപ്പവും വേഷമിടാനുള്ള ഒരുക്കത്തിലാണ് ഐശ്വര്യ ലക്ഷ്മി.

ചിത്രത്തിൽ, മമ്മൂട്ടി ഒരു പോലീസ് വേഷം ചെയ്യുന്നു. ചിത്രത്തിൽ വില്ലനായി തമിഴ് നടൻ വിനയ് റായ് എത്തുന്നു. നിർമ്മാതാക്കൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം, മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ പ്രൊജക്റ്റിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ വിനയ് റായിയെ തിരഞ്ഞെടുത്തു എന്നാണ് സൂചന. 

ഉദയ് കൃഷ്ണ തിരക്കഥയെഴുതി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എറണാകുളവും വണ്ടിപ്പെരിയാറും പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളിലാണ്. കൂടാതെ ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also: എട്ടുകാലികളിലെ ‘അഴകിയ രാവണൻ’- ഇത് നീലനിറമാർന്ന അപൂർവ്വ ‘മയിൽ ചിലന്തി’

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്ലിസ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സമീർ അബ്ദുൾ തിരക്കഥയെഴുതി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘റോഷാക്’ എന്ന പേരിട്ടിരിക്കുന്ന മറ്റൊരു ത്രില്ലർ ചിത്രവും മമ്മൂട്ടിയുടെ അണിയറയിലുണ്ട്.

Story highlights- Aishwarya Lekshmi to play the female lead in Mammootty movie