‘തല ഉയർത്തിപിടിക്കുകയാണ് ഞാൻ..’- സിനിമാലോകത്ത് 20 വര്ഷം പൂർത്തിയാക്കി കനിഹ

August 4, 2022

സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി കനിഹ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ കനിഹ വേഷമിട്ടുകഴിഞ്ഞു. മലയാളത്തിലാണ് അധികവും ചിത്രങ്ങൾ. ഇപ്പോഴിതാ, ഇരുപതാം വാർഷികത്തിൽ ഹൃദ്യമായൊരു കുറിപ്പ് പങ്കുവെച്ചരിക്കുകയാണ് നടി.

‘എന്റെ നിബന്ധനകൾക്കനുസരിച്ച് ജീവിതം നയിക്കുന്നു, ഈ മനോഹരമായ വ്യവസായത്തിൽ 20 വർഷം, ഇപ്പോഴും നിലകൊള്ളുന്നു, പല പ്രോജക്ടുകളോടും നോ പറഞ്ഞു, കുറച്ച് പ്രോജക്റ്റുകൾക്ക് യെസ് എന്ന് പറയുന്നു.. എന്റെ ധാർമ്മികതയുടെ ഉയർന്ന നിലയിൽ അവ എനിക്ക് പ്രധാനമാണ്. തല ഉയർത്തിപിടിക്കുകയാണ് ഞാൻ, ഇതൊരു സ്വയം അഭിനന്ദിക്കുന്ന പോസ്റ്റാണ്. എന്റെ യാത്രയുടെ ഭാഗമാകുകയും എന്റെ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.ഞാനായതിൽ അഭിമാനിക്കുന്നു. എന്റെ യാത്രയിൽ സന്തോഷം. ഇനിയും ഒരുപാട് വരാനുണ്ട്!!!’-കനിഹ കുറിക്കുന്നു.

Read Also: തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ.  അതേസമയം, കനിഹ അവസാനമായി വേഷമിട്ടത് ‘പാപ്പൻ’ എന്ന ചിത്രത്തിലാണ്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.

Story highlights- Kaniha on completing 20 years in the film industry