ജീവിത മൂല്യങ്ങളാണ് വലുത്; ഒൻപതുകോടിയുടെ പാൻ മസാല പരസ്യത്തിൽ അഭിനയിക്കില്ലെന്ന് നടൻ കാർത്തിക് ആര്യൻ

August 30, 2022

ജനങ്ങളെ വളരെയധികം സ്വാധീനിക്കാൻ കഴിവുള്ളവരാണ് സിനിമാതാരങ്ങൾ. അതിനാൽ തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അവർക്ക് ധാരാളം പ്രതിഫലവും ലഭിക്കും. എന്നാൽ, ചിലപരസ്യചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങളും കേസുകളും അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്.

പാൻമസാല പോലെയുള്ള പരസ്യങ്ങൾ പലപ്പോഴും ബോളിവുഡ് താരങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, നടൻ കാർത്തിക് ആര്യനും അടുത്തിടെ പാൻമസാല പരസ്യം വാഗ്ദാനം ചെയ്തു. പക്ഷെ, നടൻ പാൻ മസാല ബ്രാൻഡ് പരസ്യത്തിൽ അഭിനയിക്കുന്നത് നിരസിച്ചു. 9 കോടി രൂപ പതിഫലമാണ് നടന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതേക്കുറിച്ച് കാർത്തിക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

റിപ്പോർട്ട് അനുസരിച്ച്, പാൻ മസാല ഓഫറിനോട് കാർത്തിക് ആര്യൻ നീരസം പ്രകടിപ്പിച്ചു. ഇത്രയും വലിയ പണം വേണ്ടെന്ന് പറയുന്നത് എളുപ്പമല്ല. എന്നാൽ ഒരു യൂത്ത് ഐക്കൺ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് കാർത്തിക് ബോധവാനാണ് എന്നാണ് എല്ലാവരും പ്രതികരിക്കുന്നത്.

Read Also: ‘പ്രേമ’ത്തിന് മുൻപ് ഞാനും നൂറുകണക്കിന് ക്രീമുകൾ പരീക്ഷിച്ചിട്ടുണ്ട്’- സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യം നിഷേധിച്ചതിനെ കുറിച്ച് സായ് പല്ലവി

അതേസമയം, സായ് പല്ലവിയുടെ ഐഡന്റിറ്റി തന്നെ മുഖക്കുരുവായി മാറിയ സമയത്താണ് വലിയൊരു ഓഫർ താരം നിഷേധിച്ചതായി വാർത്തകളിൽ നിറഞ്ഞത്. സൗന്ദര്യവർധക വസ്തുവിന്റെ പരസ്യത്തിനായി രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തിട്ടും നടി അത് നിരസിച്ചു. 

Story highlights- Kartik Aaryan turns down Rs 9 crore pan masala endorsement deal