’25 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ ഇത് ആദ്യ അനുഭവം; ആശംസകൾ നേരൂ സുഹൃത്തുക്കളെ..’- കുഞ്ചാക്കോ ബോബൻ
എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. ഈ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം. ബേബി ശാലിനിയെ നായികയായി കണ്ട ആദ്യ ചിത്രവും ഇതായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ ഒരു ട്രെൻഡ്സെറ്ററായി മാറി. റിലീസ് ചെയ്ത് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രേക്ഷകർക്കിടയിൽ ‘അനിയത്തിപ്രാവ്’ ആഘോഷിക്കപ്പെടുമ്പോൾ ഇത്രയും നാളുകൾക്കിടയിൽ ആദ്യമായി ലഭിച്ച ഒരു അവസരത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായൺ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘അറിയിപ്പ് ‘ എന്ന ചിത്രം 75-ാമത് ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദര്ശിപ്പിക്കുകയാണ്. കരിയറിൽ ആദ്യമായാണ് തന്റെ ഒരു ചിത്രം ഫിലിം ഫെസ്റ്റിവൽ വേദിയിൽ എത്തുന്നതെന്ന് നടൻ പങ്കുവയ്ക്കുന്നത്.
‘നിങ്ങൾ ദേവദൂദനോടുള്ള സ്നേഹം ചൊരിയുമ്പോൾ…സ്വിറ്റ്സർലൻഡിലെ 75-ാമത് ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഞാൻ.. എന്റെ അറിയിപ്പ് എന്ന സിനിമ നാളെ മത്സര വിഭാഗത്തിനായി പ്രദർശിപ്പിക്കും. 25 വർഷത്തെ സിനിമാ ജീവിതത്തിൽ എവിടെയെങ്കിലും ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത് എന്റെ ആദ്യ അനുഭവമായിരിക്കും. കൂടാതെ ലൊകാർണോയിൽ നിന്ന് ആരംഭിക്കുന്നതും. അതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്. മലയാള ഭാഷയിൽ കുറച്ച് ശബ്ദമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു..എനിക്ക് ആശംസകൾ നേരൂ സുഹൃത്തുക്കളെ, ഞങ്ങൾക്ക് ഇത് കൂടുതൽ മികച്ചതാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’- കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.
Read Also: “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്മരിപ്പിച്ച് ഷമ്മി തിലകൻ
‘അറിയിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. ഷെബിൻ ബക്കർ, മഹേഷ് നാരായൺ എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമ്മാണത്തിൽ കുഞ്ചാക്കോ ബോബനും ഭാഗമാകുന്നുണ്ട്.
Story highlights- kunchacko boban about ariyipp movie