ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’ ട്രെൻഡിനൊപ്പം മേഘ്‌നക്കുട്ടിയും- വിഡിയോ

August 3, 2022

കുഞ്ചാക്കോ ബോബൻ നായകനായി വരാനിരിക്കുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി” എന്ന ഗാനവും ചുവടുകളും ഹിറ്റായി മാറിയിരിക്കുകയാണ്. 1985-ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ഹിറ്റ് നമ്പറിന്റെ പുതിയ അവതരണമാണ് ഈ ഗാനം. മികച്ച നർത്തകനായ കുഞ്ചാക്കോ ബോബന്റെ അലസമായ പ്രകടനം അനുകരിച്ച് ഒട്ടേറെ ആളുകൾ രംഗത്ത് എത്തി.

ഇപ്പോഴിതാ, ഹിറ്റ് ചുവടുകളുമായി എത്തിയിരിക്കുകയാണ് ടോപ് സിംഗർ വേദിയുടെ പ്രിയങ്കരി മേഘ്‌നക്കുട്ടി. കുഞ്ചാക്കോ ബോബന്റെ രൂപഭാവങ്ങളെല്ലാം അനുകരിച്ച് കൊണ്ടാണ് മേഘ്‌ന ചുവടുവയ്ക്കുന്നത്. ട്രെൻഡിനൊപ്പം എന്ന ക്യാപ്ഷനും നൽകിയിരിക്കുന്നു. അതേസമയം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം കുഞ്ചാക്കോ ബോബൻ എത്തുന്ന പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തും.

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.

Read Also; തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി

പാട്ടിനൊപ്പം കുസൃതി നിറഞ്ഞ സംസാരമാണ് മേഘ്‌നയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി.

Story highlights- mekhna imitates kunchacko boban