കണ്ടാൽ ചിരിക്കുവാണെന്നേ തോന്നു, പക്ഷേ നല്ല ഉറക്കമാണ്- നവ്യയുടെ രസകരമായ വിഡിയോ പങ്കുവെച്ച് സഹോദരൻ

August 31, 2022

മലയാളികളുടെ മനസ്സിൽ എന്നും ബാലാമണിയെന്ന കഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയിരിക്കുകയാണ് ഒരുത്തീ എന്ന ചിത്രത്തിലൂടെ.

സമൂഹമാധ്യമങ്ങളിലും നടി സജീവമാണ്. ഇപ്പോഴിതാ, നവ്യയ്ക്ക് രസകരമായ ഒരു പണി കൊടുത്തിരിക്കുകയാണ് സഹോദരൻ. സഹോദരനും മകനുമൊപ്പം യാത്രയിലാണ് നവ്യ. യാത്രക്കിടെ കൂളിങ് ഗ്ലാസ് വെച്ചുകൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന നവ്യയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കണ്ടാൽ ചിരിക്കുവാണെന്നേ തോന്നു, പക്ഷേ നല്ല ഉറക്കമാണ് എന്നും സഹോദരൻ വിഡിയോയിൽ പറയുന്നു.

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair funny video