‘കാഴ്ച’യിലെ മമ്മൂട്ടിയുടെ അച്ഛൻ- നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

August 16, 2022

സിനിമ- സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം.

ബ്ലെസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാഴ്‌ചയിൽ മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ നെടുമ്പ്രം ഗോപി അഭിനിയിച്ചിരുന്നു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ശീലാബതി, ആനച്ചന്തം, തനിയെ, അശ്വാരൂഢന്‍, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Story highlights; Nedumpram Gopi who acted as Mammootty’s father in kazhcha passes away