ബാലതാരത്തിൽ നിന്നും നായികയിലേക്ക്- അനിഖ സുരേന്ദ്രൻ നായികയാകുന്ന ‘ഓ മൈ ഡാർലിംഗ്’

August 29, 2022

ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രൻ ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്., വർണ്ണാഭമായ പോസ്റ്ററിന് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു.

‘ഓ മൈ ഡാർലിംഗ്’ ഒരു റൊമാന്റിക് കോമഡിയാണ്. ഒരു ഉന്മേഷദായകമായ വേഷമാണ് അനിഖ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിഖ സുരേന്ദ്രൻ പ്രധാന വേഷത്തിൽ എത്തുമ്പോൾ മുകേഷ്, ലെന, വിജയരാഘവൻ, ശ്യാമപ്രസാദ്, ജോണി ആന്റണി, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി, നന്ദു എന്നിവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിനേഷ് കെ ജോയ് തിരക്കഥയെഴുതിയ ‘ഓ മൈ ഡാർലിംഗ്’,ചിത്രത്തിന് ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്നു. വിനായക് ശശികുമാറിന്റേതാണ് വരികൾ. മുമ്പ് ‘ഇഷ്‌ക്’, ‘ജോ ആൻഡ് ജോ’ തുടങ്ങിയ ചിത്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുള്ള അൻസാർ ഷാ ഛായാഗ്രഹണ സംവിധായകനായി എത്തുന്നു. ലിജോ പോൾ എഡിറ്റിംഗും എം ബാവ കലാസംവിധാനവും നിർവ്വഹിക്കുന്നു.

Story highlights- oh my darling first look poster