അഞ്ച് ഭാഷകളിൽ ഒരേ ദിവസം റിലീസ്; തിയേറ്ററുകളിൽ ഓണാവേശം തിരികെയെത്തിക്കാൻ പത്തൊമ്പതാം നൂറ്റാണ്ട്
തിയേറ്ററുകളിൽ നിറയെ സിനിമകളുമായി കേരളക്കര ഓണാഘോഷത്തിന് ഒരുങ്ങുകയാണ്. നാളുകൾക്ക് ശേഷമാണ് തിയേറ്ററുകളിൽ ആവേശം നിറച്ച് ഒരു ഓണം എത്തിയിരിക്കുന്നത്. ഇത്തവണത്തെ ഓണം റിലീസുകളിൽ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വിനയൻറെ ‘പത്തൊമ്പതാം നൂറ്റാണ്ട്.’ സെപ്റ്റംബർ 8 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അഞ്ച് ഭാഷകളിൽ ഒരേ ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സെപ്റ്റംബർ 8 ന് തന്നെ റിലീസ് ചെയ്യും. കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിജു വിൽസനാണ് ഈ പിരീഡ് ആക്ഷൻ ഡ്രാമ ചിത്രത്തിൽ നായകനായെത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
Read More: ‘പൂവേ, നീ മിഴിയിതള്‍ തേടി വന്നു’- ‘കുടുക്ക് 2025’ലെ മനോഹര ഗാനം
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
Story Highlights: Pathonpatham nottandu releases in 5 languages