സെൻസറിങ് പൂർത്തിയാക്കി ടൊവിനോയുടെ ‘തല്ലുമാല’; ചിത്രം ഓഗസ്റ്റ് 12 ന് തിയേറ്ററുകളിൽ

August 2, 2022

വലിയ പ്രതീക്ഷയോടെ പ്രേക്ഷകരും തിയേറ്റർ ഉടമകളും റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ് ‘തല്ലുമാല.’ പ്രതിസന്ധിയിൽ നിൽക്കുന്ന തിയേറ്ററുകളെ രക്ഷിക്കാൻ തല്ലുമാല അടക്കമുള്ള ചിത്രങ്ങൾക്ക് കഴിയുമെന്നാണ് തിയേറ്ററുകാരും പ്രേക്ഷകരും ഒരേ പോലെ കരുതുന്നത്. ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് തല്ലുമാല. ആക്ഷനും കോമഡിയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറാണ് സിനിമ.

ഇപ്പോൾ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 12 ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലറും വിഡിയോ സോങുമെല്ലാം പുറത്തു വന്നിരുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും ട്രെയ്‌ലറിൽ ചിരി പടർത്തുന്നുണ്ട്.

Read More: ‘ഒരു ആണായിട്ട് ജനിച്ചാൽ മതിയായിരുന്നു..’- വേറിട്ട ഭാവത്തിൽ അനശ്വര രാജൻ; ‘മൈക്ക്’ ട്രെയ്‌ലർ

ടൊവിനോയ്ക്കും കല്യാണിക്കുമൊപ്പം ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഒരു ഹലാൽ ലവ് സ്റ്റോറി അടക്കമുള്ള ചിത്രങ്ങളുടെ രചയിതാവ് മുഹ്‌സിൻ പരാരിയും തമാശ, ഭീമന്റെ വഴി അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകൻ അഷ്‌റഫ് ഹംസയും ചേർന്നാണ് തല്ലുമാലയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്.

Story Highlights: Thallumala completes censoring

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!