സൈക്കിളിൽ പാഞ്ഞെത്തി കുഞ്ഞാരാധകന്റെ പിറന്നാൾ ആശംസ; പൊട്ടിച്ചിരിയോടെ മമ്മൂട്ടി- വിഡിയോ

September 7, 2022

പ്രായഭേദമന്യേ ആരാധകവൃന്ദമുള്ള താരമാണ് മമ്മൂട്ടി.സ്‌ക്രീനിൽ അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ എല്ലാ തലമുറയുടെയും ഹൃദയത്തിൽ ഈ നടൻ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട് .ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ ഒരു കൗമാരക്കാരനായ ആരാധകൻ മമ്മൂട്ടിക്ക് ഹൃദയസ്പർശിയായ ജന്മദിനാശംസകൾ പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

നടന്റെ ചിത്രമെടുക്കാനായി ആരാധകൻ സൈക്കിളിൽ മമ്മൂട്ടിയുടെ കാറിനെ പിന്തുടരുന്നത് കാണാം.കാർ അടുത്തെത്തുമ്പോൾ ഈ കുഞ്ഞാരാധകൻ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ പങ്കിടുകയും ചെയ്യുന്നു. കുട്ടിക്ക് നേരെ താരം കൈവീശുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. രമേഷ് പിഷാരടിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങൾ മമ്മൂട്ടിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. അതേസമയം, മമ്മൂട്ടിയുടെ അടുത്ത ത്രില്ലറായ ‘ക്രിസ്റ്റഫറി’ന്റെ നിർമ്മാതാക്കൾ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടു. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. അഭിനേതാക്കളായ ദിലീഷ് പോത്തൻ, വിനയ് റായ്, അമല പോൾ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ‘ക്രിസ്റ്റഫറി’ൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story highlights- A teenage fan wishes Mammootty on his birthday