ലഡാക്കിലെ ദുർഘടമായ പാതകളിലൂടെ ബൈക്ക് ഓടിക്കുന്ന അജിത്- വിഡിയോ

September 14, 2022

തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയതാണ് തമിഴ് ചലച്ചിത്രതാരം അജിത് കുമാർ. ആരാധകർ തല എന്ന് വിളിക്കുന്ന താരത്തിന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. 

അതുപോലെ തന്നെ അജിത് കുമാറും ബൈക്ക് റൈഡിംഗും തമ്മിലുള്ള പ്രണയകഥ സിനിമാലോകത്ത് പ്രസിദ്ധമാണ്. ഓരോ തവണയും അദ്ദേഹത്തിന്റെ യാത്രകൾ വാർത്തകളിൽ ഇടംനേടാറുണ്ട്. സമീപകാലത്ത് താരം തന്റെ ബൈക്കിൽ ഒരു ഇന്ത്യൻ പര്യടനവും യൂറോപ്യൻ പര്യടനവും പൂർത്തിയാക്കിയത് ശ്രദ്ധേയമായിരുന്നു. ഇപ്പോൾ നടി മഞ്ജു വാര്യർ അടങ്ങുന്ന സംഘത്തിനൊപ്പം ലഡാക്ക് യാത്രയിലാണ് അജിത്.

ഇപ്പോഴിതാ, ലഡാക്കിലെ ദുർഘടമായ പാതകളിലൂടെ ബൈക്ക് ഓടിക്കുന്ന അജിത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്ത് ബോണി കപൂർ നിർമ്മിക്കുന്ന ‘എകെ 61’ ആണ് അജിത്തും മഞ്ജു വാര്യരും പ്രധാന ജോഡികളായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയാണ്. യാത്രയ്ക്ക് ശേഷം ഇരുവരും ബാങ്കോക്കിലെ അവസാന നീണ്ട ഷെഡ്യൂളിനായി സെറ്റിൽ ചേരും. അവിടെ ആക്ഷൻ സീക്വൻസുകളാണ് ചിത്രീകരിക്കുന്നത്.

Story highlights- ajithkumar’s latest bike ride video