കറുപ്പിൽ ഏഴഴകിൽ അനശ്വര രാജൻ- ചിത്രങ്ങൾ

September 27, 2022

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. കീർത്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയ്ക്ക് കൈനിറയെ ചിത്രങ്ങൾ മലയാളത്തിൽ നിന്നും തമിഴകത്ത് നിന്നും വന്നു. എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള അനശ്വര, പുതിയ ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ കവരുകയാണ്. 

കറുപ്പ് പട്ടുസാരിയിൽ രാത്രിയുടെ ഭംഗിയിലുള്ള ചിത്രങ്ങളാണ് അനശ്വര പങ്കുവയ്ക്കുന്നത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനശ്വര, ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലെത്തിയ അനശ്വരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്.

പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറുകയായിരുന്നു. ‘എവിടെ’, ‘ആദ്യരാത്രി’ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടിരുന്നു. വാങ്ക് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

റാംഗി എന്ന ചിത്രത്തിൽ തൃഷയ്‌ക്കൊപ്പവും അനശ്വര വേഷമിട്ടു.  എ.ആര്‍ മുരുഗദോസ് തിരക്കഥയൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലർ വിഭാ​ഗത്തിലുള്ളതാണ്. എങ്കെയും എപ്പോതും, ഇവൻ വേറ മാതിരി തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ എം ശരവണനാണ് ചിത്രത്തിൻ്റെ സംവിധായകൻ.

അതേസമയം, ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിച്ച മൈക്ക് എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. പുതുമുഖമായ രഞ്ജിത്ത് സജീവ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനം നിർവഹിക്കുന്നത് വിഷ്ണു ശിവപ്രസാദ്.

Read Also”: ചീറ്റയ്‌ക്കൊപ്പം സെൽഫി; കുറച്ചു കടന്ന് പോയില്ലേ എന്ന് സമൂഹമാധ്യമങ്ങൾ…

അഭിനേതാക്കളായ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം, സിനി എബ്രഹാം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആഷിക് അക്ബർ അലി തിരക്കഥ രചിച്ചിരിക്കുന്നു. വിവേക് ​​ഹർഷൻ എഡിറ്ററാണ്. സംഗീതം നൽകിയിരിക്കുന്നത് രാധൻ.

Story highlights- anaswara rajan’s amazing photoshoot