‘കല്യാണ തേൻ നിലാ..’- മമ്മൂട്ടിക്ക് അനു സിതാര ഒരുക്കിയ പിറന്നാൾ സമ്മാനം

September 7, 2022

മലയാള സിനിമയുടെ ഖ്യാതി ദേശിയ തലത്തിൽ എത്തിച്ച അഭിനേതാക്കളിൽ മുൻ നിരയിലുണ്ട് മമ്മൂട്ടി. സിനിമയ്ക്കായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിനെ ജന്മദിനമാണിന്ന്. ഒട്ടേറെ ആളുകളാണ് പ്രിയതാരത്തിന് പിറന്നാൾ ആശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധികയായ നടിയാണ് അനു സിതാര. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസത്തിൽ എല്ലാവർഷവും ഹൃദ്യമായ ആശംസകൾ നടി അറിയിക്കാറുണ്ട്.

ഇത്തവണയും പതിവിന് മാറ്റമില്ല.വളരെ കൗതുകമുള്ളൊരു പിറന്നാൾ സർപ്രൈസ് ആണ് നടി ഒരുക്കിയിയ്ക്കുന്നത്. മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പിനൊപ്പമാണ് അനു സിതാര വിഡിയോ പങ്കുവെച്ചിയ്ക്കുന്നത്.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Read Also: രണ്ടാം ക്ലാസുകാരി ഓണസദ്യ കഴിക്കാൻ ക്ഷണിച്ചു; ഓണമുണ്ണാൻ മന്ത്രി അപ്പൂപ്പൻ എത്തി

എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍….

Story highlights- anu sithara birthday surprise for mammootty