‘വോയിസ് ഓഫ് സത്യനാഥൻ’ സിനിമയിലൂടെ അനുപം ഖേർ വീണ്ടും മലയാളത്തിലേക്ക്

September 2, 2022

`പ്രണയം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ബോളിവുഡ് നടൻ അനുപം ഖേർ. ഇപ്പോഴിതാ, ദിലീപ് നായകനായ മലയാളം ചിത്രമായ ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് നടൻ. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റിൽ അനുപം ഖേർ ജോയിൻ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ ‘പ്രജ’, ‘പ്രണയം’, ‘കളിമണ്ണ്’ തുടങ്ങിയ ചില ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളതിനാൽ അനുപം ഖേർ മലയാള സിനിമയ്ക്ക് അപരിചിതനല്ല. മുൻപ്, ദിലീപിനൊപ്പം ‘പഞ്ചാബി ഹൗസ്’, ‘തെങ്കാശിപട്ടണം’ എന്നിവയുൾപ്പെടെ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ റാഫിയാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’ സംവിധാനം ചെയ്യുന്നത്. ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിനായി ഇരുവരും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. ഈ ചിത്രം ഒരു കോമഡി ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്.

അതേസമയം, രാമലീലയ്ക്ക് ശേഷം അരുൺ ഗോപി ദിലീപിനെ നായകനാക്കി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിനു തുടക്കമായിരുന്നു. ഈ സിനിമയിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റംകുറിക്കുകയാണ് തമന്ന ഭാട്ടിയ.

അതേസമയം, ദിലീപ് നായകനായെത്തുന്ന നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഖലാസി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥിലാജ് ആണ്. ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ദിലീപ്.

Story highlights-Anupam Kher is the latest addition to Dileep’s ‘Voice of Sathyanathan’

`

`