പിറന്നാൾ സ്പെഷ്യലാക്കിയതിന് നന്ദി- കുട്ടിക്കാല ചിത്രവുമായി പ്രിയനടി

September 13, 2022


2020-ൽ റിലീസ് ചെയ്ത ‘സൂരറൈ പോട്ര്’ ഹിറ്റായതോടെ അപർണ ബാലമുരളി വിജയ കുതിപ്പിലാണ്. ചിത്രത്തിൽ സൂര്യയുടെ നായികയായി വേഷമിട്ടതോടെ അപർണയെ തേടിയെത്തുന്നത് മികച്ച അവസരങ്ങളാണ്.ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രം അപർണയ്ക്ക് പ്രശംസയും വലിയ അംഗീകാരങ്ങളും നേടിക്കൊടുത്തു. കൈനിറയെ ചിത്രങ്ങളുമായി സജീവമാണ് നടി.

ഇപ്പോഴിതാ, പിറന്നാൾ നിറവിലാണ് നടി. ആശംസകൾ അറിയിച്ച എല്ലാവര്ക്കും കുട്ടിക്കാലത്തെ പിറന്നാൾ ചിത്രം പങ്കുവെച്ചുകൊണ്ട് നന്ദി അറിയിച്ചിരിക്കുകയാണ്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ച അപർണ ബാലമുരളി ഇനി ബോക്സിംഗിലും തിളങ്ങാൻ ഒരുങ്ങുകയാണ്. അതേസമയം, അപർണ ബാലമുരളിനായികയാകുന്നത് ‘നിതം’ എന്ന ചിത്രത്തിലാണ്. വരാനിരിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളി, ഋതു വർമ്മ, ശിവാത്മിക രാജശേഖർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

 അതേസമയം, ആർജെ ബാലാജിക്കൊപ്പം മൂന്നാമത്തെ ചിത്രത്തിൽ വേഷമിടാനൊരുങ്ങുന്ന അപർണ വീണ്ടുമൊരു തമിഴ് ചിത്രത്തിൽ നായികയാകുകയാണ്. നടൻ കാർത്തിയുടെ നായികയായി അപർണ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ മുത്തയ്യ ഒരുക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തിലാണ് അപർണ കാർത്തിയുടെ നായികയായി വേഷമിടുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തിയിട്ടില്ല. 

story highlights- aparna balamurali birthday