‘മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ..’-‘ഈശോ’ ട്രെയ്‌ലർ

September 20, 2022

സംവിധായകൻ നാദിർഷാ ജയസൂര്യയെ നായകനാക്കി ഒരുക്കിയ ത്രില്ലർ ചിത്രമായ ‘ഈശോ’യുടെ ട്രെയ്‌ലർ എത്തി. ഒക്ടോബർ 5 മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ‘ഈശോ’ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. അതിനുമുന്നോടിയായാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യ ആണ് . പൊതുവെ കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ നാദിർഷ ഇത്തവണ ഒരു ത്രില്ലർ എടുക്കുന്നതിനാൽ ആരാധകരും ആവേശത്തിലാണ്.

യേശുവിൽ നിന്ന് ചില പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിഗൂഢ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നതെന്ന് ഈശോയുടെ ട്രെയിലർ വ്യക്തമാക്കുന്നു. ജാഫർ ഇടുക്കിയുടെ സെക്യൂരിറ്റി ഗാർഡ് കഥാപാത്രവും ജയസൂര്യയുടെ കഥാപാത്രവും തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിൽ നിന്നാണ് മുഴുവൻ കഥയും വികസിക്കുന്നത്.

നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരൻ സുനീഷ് വാരനാട് ആണ്. ഛായാഗ്രഹണം റോബി വർഗീസ് രാജ്. ഈശോയുടെ സംഗീത വിഭാഗം നാദിർഷയും എഡിറ്റിംഗ് വിഭാഗം ഷമീർ മുഹമ്മദും നിർവഹിക്കുന്നു.

Story highlights- ‘Eesho’ trailer