പണ്ട് പണ്ട്, ഡൈനോസറുകൾക്കും മുൻപൊരു ഓണ നാൾ!- കുട്ടിക്കാല ചിത്രവുമായി പ്രിയഗായകൻ

September 10, 2022

ജി.വേണുഗോപാലിന്റെ ശബ്ദത്തിന് കാതിന് ആനന്ദവും മനസ്സിന് കുളിർമയും നൽകുന്ന ഒരു അപൂർവ ഗുണമുണ്ട്. ഉന്മേഷദായകമായ ആ ശബ്ദം മലയാളികൾക്ക് കാലങ്ങളായി ആവേശം പകരുകയാണ്. പാട്ടിലെന്നപോലെ സമൂഹമാധ്യമങ്ങളിലും സജീവമാണ് ജി വേണുഗോപാൽ. ഇപ്പോഴിതാ, ഓണക്കാലത്തെ കുട്ടിക്കാല ചിത്രം പങ്കുവയ്ക്കുകയാണ് ഗായകൻ.

പണ്ട് പണ്ട്, ഡൈനസോറുകൾക്കും മുൻപൊരു ഓണ നാൾ! എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പങ്കുവെച്ചിയ്ക്കുന്നത്. ഒട്ടേറെ ഓണവിശേഷങ്ങൾ ജി വേണുഗോപാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം, മലയാളികൾക്ക് സുപരിചിതരായ ഗായകരാണ് ജി വേണുഗോപാലും മകൻ അരവിന്ദും. അച്ഛന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തിയ അരവിന്ദ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഗാനരംഗത്തിൽ പാടി അഭിനയിക്കുകയായിരുന്നു അരവിന്ദ്. അച്ഛൻ വേണുഗോപാലിന്റെ ഹിറ്റ് ഗാനങ്ങൾ ആരാധകർക്കായി പാടി മകനും വിസ്മയിപ്പിക്കാറുണ്ട്.

അതേസമയം,  ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായ വേണുഗോപാൽ പിന്നണി ഗാനരംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.  അച്ഛനും മകനും ചേർന്ന് നിരവധി ഗാനങ്ങൾ ആരംഭിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ‘മായാ മഞ്ചലിൽ..’ എന്ന ഗാനമാണ് ജി വേണുഗോപാൽ മകനൊപ്പം ചേർന്ന് പാടിയതിൽ ഒരു ഗാനം. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിൽ ജി വേണുഗോപലും രാധിക തിലകും ചേർന്ന് ആലപിച്ച ഗാനമാണ് അച്ഛനും മകനും ചേർന്ന് പാടിയത്. മുൻപ്, മൂന്നാംപക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്ന പാട്ട് ഇരുവരും ചേർന്ന് ആലപിച്ചതും ശ്രദ്ധേയമായിരുന്നു.

Story highlights- g venugopal onam memory