പിറന്നാൾ ദിനത്തിൽ ഗോകുൽ സുരേഷിനെ ചേർത്തുപിടിച്ച് ദുൽഖർ സൽമാൻ- ശ്രദ്ധനേടി ചിത്രം
പിറന്നാൾ നിറവിലാണ് നടൻ ഗോകുൽ സുരേഷ്. ദുൽഖർ സൽമാനൊപ്പമുള്ള പുതിയ ചിത്രമായ കിംഗ് ഓഫ് കോത്തയുടെ ചിത്രീകരണത്തിലാണ് നടൻ. തമിഴ്‌നാട്ടിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലായിരുന്നു ഗോകുലിന്റെ പിറന്നാൾ ആഘോഷം. മുതിർന്ന ചലച്ചിത്രകാരൻ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഇതാദ്യമായാണ് ദുൽഖറും ഗോകുലും ഒരുമിച്ച് അഭിനയിക്കുന്നത്. പിറന്നാൾ ആഘോഷിക്കുന്ന ഗോകുലിനെ ചേർത്തുനിർത്തി ദുൽഖർ സൽമാൻ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അതേസമയം, ഐശ്വര്യ ലക്ഷ്മിക്കും നൈല ഉഷയ്ക്കും ശേഷം ടീമിലെത്തിയ ഏറ്റവും പുതിയ താരമാണ് ഗോകുൽ സുരേഷ്. അഭിലാഷ് ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ച ജോഷിയുടെ പാപ്പനിലാണ് താരം അവസാനമായി അഭിനയിച്ചത്.
Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ
ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് എന്‍ ചന്ദ്രന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജോഷി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ ജോഷിയുടെ മകന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മമ്മൂട്ടിയുടെ മകന്‍ നായകനായെത്തുന്നു എന്നതും കൗതുകകരമാണ്. സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ ഓതിരം കടകം എന്നൊരു ചിത്രവും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Story highlights- gokul suresh birthday celebration