നാല്പത്തിനാലാം വയസിലേക്ക് ചുവടുവെച്ച് മഞ്ജു വാര്യർ- ആശംസകളുമായി സിനിമാലോകം

September 10, 2022

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് 44 വയസ്സ് തികയുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധകരുടെയും സുഹൃത്തുക്കളുടെയും ഊഷ്മളമായ ആശംസകൾ കൊണ്ട് നിറയുകയാണ്. ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടും ആരാധകരോടുള്ള സ്നേഹം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലാണ് മഞ്ജു വാര്യർക്ക് സ്ഥാനം. 

മഞ്ജു വാര്യരുടെ ഉറ്റസുഹൃത്തായ നടി സംയുക്ത വർമ്മ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ താരത്തിനായി പിറന്നാൾ ആശംസകൾ നേരുന്നു. മഞ്ജു വാര്യരുടെ പ്രിയ സുഹൃത്തും നടിയുമായ ഭാവന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു “എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. ലവ് യു…. എല്ലായ്പ്പോഴും ഒപ്പം എന്നേക്കും.”

നടി മീരാ ജാസ്മിനും തന്റെ ആശംസകൾ നേർന്നു. “ജന്മദിനാശംസകൾ സുന്ദരിയായ ചേച്ചി… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.” ഉണ്ണി മുകുന്ദൻ, ജിസ് ജോയ് എന്നിവരും മഞ്ജു വാര്യർക്ക് ആശംസ അറിയിച്ചു. അതേസമയം, മഞ്ജു വാര്യർ അടുത്തതായി അഭിനയിക്കുന്നത് ‘ആയിഷ’യിലാണ്. അജിത് കുമാറിനൊപ്പം ‘എകെ 61’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഒരു തമിഴ് ചിത്രത്തിലും അവർ പ്രവർത്തിക്കുന്നു. മഞ്ജു വാര്യർ അടുത്തിടെ അജിത്തിനൊപ്പം ബൈക്ക് യാത്ര നടത്തിയ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ പുതിയ ചിത്രത്തിങ്ങളുടെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 

Story highlights- Happy Birthday ManjuWarrier