‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ പൂർത്തിയായി- സന്തോഷം പങ്കുവെച്ച് ഭാവന

September 19, 2022

ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ‘‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’. ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് .60 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് പൂർത്തിയായത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാവന തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് ഷൂട്ടിംഗ് പൂർത്തിയായത് പ്രഖ്യാപിച്ചത്. “ അങ്ങനെ അത് പൂർത്തിയായി!! സ്നേഹമല്ലാതെ മറ്റൊന്നുമില്ല, ” ഭാവന കുറിക്കുന്നു.

നാല് ഷെഡ്യൂളുകളുള്ള ചിത്രത്തിന് ആകെ 60 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. അതേസമയം, ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 

സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. ചിത്രത്തിൽ ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ എത്തുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

Story highlights- It’s a wrap for Bhavana-Sharafudheen’s ‘Ntikkakkakkoru Premondarnn’