നായകനായി ഉദയനിധി സ്റ്റാലിൻ, വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ- ‘മാമന്നൻ’ ഷൂട്ടിംഗ് പൂർത്തിയാക്കി കീർത്തി സുരേഷ്

September 14, 2022

വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളുമായി സജീവമാണ് നടി കീർത്തി സുരേഷ്. ഇപ്പോഴിതാ, ഉദയനിധി സ്റ്റാലിനൊപ്പം തന്റെ അടുത്ത തമിഴ് ചിത്രത്തിനായി കരാർ ഒപ്പിട്ട നടി ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി പ്സങ്കുവയ്ക്കുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ എന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക.

‘മാമന്നൻ’ സെറ്റിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, കീർത്തി സുരേഷ് കുറിക്കുന്നു- “ഈ അവിശ്വസനീയമായ യാത്രയ്ക്ക് നന്ദി, ഉദയനിധി സ്റ്റാലിൻ, മാരി സെൽവരാജ്, ഫഹദ് ഫാസിൽ, വടിവേലു സാർ, തേനി ഈശ്വറും ടീമീനും’.

‘മാമന്നൻ’ ഒരു സാമൂഹിക-രാഷ്ട്രീയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ ഉദയനിധി സ്റ്റാലിനും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫഹദ് ഫാസിൽ പ്രതിനായക വേഷം അവതരിപ്പിക്കുന്നു, രാഷ്ട്രീയക്കാരനും ഉദയനിധി സ്റ്റാലിന്റെ കഥാപാത്രത്തിന്റെ പിതാവുമായി വടിവേലു ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്. അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ വാശി എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്.

Story highlights-Keerthy Suresh completes shooting for ‘Maamannan’