‘ഭയങ്കര കെയറിംഗ് ആണ്, അതാണ് ഏട്ടന്റെ ലൈൻ’- ചാക്കോച്ചനെയും പ്രിയയെയും ട്രോളി രമേഷ് പിഷാരടി

September 24, 2022

ചോക്ലേറ്റ് നായകനായെത്തി മലയാളക്കര കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോയിൽ നിന്നും മാറി ഏത് കഥാപാത്രത്തെയും അനായാസം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന താരമായി മാറിക്കഴിഞ്ഞു കുഞ്ചാക്കോ ബോബൻ. മലയാളികളുടെ പ്രിയപ്പെട്ട നായകന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെ ഏറെ ആവേശത്തോടെയാണ് കേരളക്കര സ്വീകരിക്കുന്നത്. ഇപ്പോഴിതാ കുഞ്ചാക്കോ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

പ്രിയക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ‘ഇവനെന്തോ കാര്യം സാധിക്കാനുണ്ട്, ഈ ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ ഏറ്റവുമധികം ലഭിക്കാൻ സാധ്യതയുള്ള കമന്റ്റ്’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു. ചിത്രത്തിനേക്കാളും ഹിറ്റായത് രമേഷ് പിഷാരടിയുടെ കമന്റ് ആണ്. ”ഭയങ്കര കെയറിംഗ് ആണ്, അതാണ് ഏട്ടന്റെ ലൈൻ’ എന്നാണ് രമേഷ് പിഷാരടി കമന്റ് ചെയ്തത്. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഡയലോഗാണിത്.

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. 25 വർഷങ്ങൾക്ക് മുമ്പ്, ‘അനിയത്തിപ്രാവ്’ എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറിയ താരം. പിന്നീട് നടന്റെ വളർച്ചയും തളർച്ചയും ഉയിർത്തെഴുന്നേൽപ്പിനുമെല്ലാം പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. കുടുംബജീവിതത്തിലെ ഓരോ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

2005ലായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസഹാക്ക് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്.

Story highlights- kunchacko boban’s funny comments