‘ടുവീലറിൽ എന്റെ ആദ്യത്തെ ടൂർ..’- നടൻ അജിത്തിനൊപ്പം ലഡാക്കിലേക്ക് യാത്ര ചെയ്ത് മഞ്ജു വാര്യർ

September 3, 2022

അജിത് കുമാറും ബൈക്ക് റൈഡിംഗും തമ്മിലുള്ള പ്രണയകഥ സിനിമാലോകത്ത് പ്രസിദ്ധമാണ്. ഓരോ തവണയും അദ്ദേഹത്തിന്റെ യാത്രകൾ വാർത്തകളിൽ ഇടംനേടാറുണ്ട്. സമീപകാലത്ത് താരം തന്റെ ബൈക്കിൽ ഒരു ഇന്ത്യൻ പര്യടനവും യൂറോപ്യൻ പര്യടനവും പൂർത്തിയാക്കിയത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, അജിത്തിനും സംഘത്തിനും ഒപ്പം ലഡാക്കിലേക്ക് സഞ്ചരിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് നടി മഞ്ജു വാര്യർ.

‘സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി, ഞാൻ ഇരുചക്രവാഹനത്തിൽ ഒരു ടൂർ നടത്തുകയാണ്. ആവേശഭരിതരായ ബൈക്കർമാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയുടെ അംഗങ്ങളെ പരിചയപ്പെടുത്തിയത് ഒരു ബഹുമതിയാണ്. അജിത് സർ! നന്ദി സർ! ഒത്തിരി സ്നേഹം! എന്നോടൊപ്പം ചേർന്നതിന്!- ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ കുറിക്കുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്ത് ബോണി കപൂർ നിർമ്മിക്കുന്ന ‘എകെ 61’ ആണ് അജിത്തും മഞ്ജു വാര്യരും പ്രധാന ജോഡികളായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയാണ്. യാത്രയ്ക്ക് ശേഷം ഇരുവരും ബാങ്കോക്കിലെ അവസാന നീണ്ട ഷെഡ്യൂളിനായി സെറ്റിൽ ചേരും. അവിടെ ആക്ഷൻ സീക്വൻസുകളാണ് ചിത്രീകരിക്കുന്നത്.

Story highlights- Manju Warrier joins Ajith Kumar for a thrilling bike ride