അമ്മയ്ക്കായി കുഞ്ഞു മറിയം സമ്മാനിച്ച കേക്ക്- ശ്രദ്ധനേടി ചിത്രങ്ങൾ

September 5, 2022

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ദുൽഖറിനെ പോലെത്തന്നെ ഭാര്യ അമാലിനും മകൾ മറിയത്തിനുമുണ്ട് നിരവധി ആരാധകർ.ഇപ്പോഴിതാ, അമാലിന്റെ പിറന്നാളിന് കുഞ്ഞു മറിയം സമ്മാനിച്ച കേക്ക് ആണ്താരമാകുന്നത്.

‘ഐ ലവ് യു മമ്മ, ഹാപ്പി ബർത്ത്ഡേ’ എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. മനോഹരമായ ഒരു പിങ്ക് കേക്ക് ആണ് മറിയം ഒരുക്കിയത്. ആരാധകർക്ക് ദുൽഖറിനെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് ദുൽഖറിന്‍റേയും അമാലിന്‍റേയും കുഞ്ഞുമാലാഖ മറിയം അമീറ സൽമാനും. മറിയത്തിന്റെ പിറന്നാൾ ആഘോഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. 2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാനും അമാലിനുമായി പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്‍റെ ജനനവാര്‍ത്ത പങ്കുവെച്ചുകൊണ്ട് സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു, എനിക്കൊരു രാജകുമാരിയെ ലഭിച്ചിരിക്കുന്നുവെന്നായിരുന്നു അന്ന് ദുൽഖര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുൽഖർ സൽമാൻ വിവാഹിതനായിരുന്നു. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് ആയ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു. വിവാഹശേഷം 2012 ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നാണ് പേര് നൽകിയത്. ഇപ്പോൾ മറിയവും മമ്മൂട്ടിയെയും ദുൽഖറിനെയും പോലെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

Story highlights- mariyam ordered beautiful cake for amaal