ഓണചിത്രങ്ങളുമായി മീനാക്ഷി; ശ്രദ്ധകവർന്ന് മഹാലക്ഷ്മി

September 10, 2022

വെള്ളിത്തിരയിലെ താരങ്ങളുടെ കുടുംബ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ദിലീപ്- കാവ്യ മാധവൻ താരജോഡിയുടെ മകൾ മഹാലക്ഷ്മി ഇങ്ങനെ ആരാധകരുടെ ഇഷ്ടം നേടിയതാണ്. അടുത്തിടെ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാളും, ആദ്യാക്ഷരം കുറിച്ചതുമെല്ലാം ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, മഹാലക്ഷ്മിയുടെ ഒപ്പമുള്ള ഓണച്ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സഹോദരി മീനാക്ഷി.

കാവ്യാ മാധവൻ,ദിലീപ്, മഹാലക്ഷ്മി എന്നിവർക്കൊപ്പമുള്ള കുടുംബചിത്രവും കുഞ്ഞനുജത്തിക്കൊപ്പമുള്ള ചിത്രങ്ങളും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. 2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് പിറന്നത്. സമൂഹമാധ്യമങ്ങളില്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വിരളമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. മുന്‍പ് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

അതേസമയം, മീനാക്ഷിയുടെ വിശേഷങ്ങള്‍ക്കും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. പൊതുവേ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്. നൃത്തവിഡിയോകളിലൂടെയാണ് പൊതുവെ മീനാക്ഷി താരമാകാറുള്ളത്.

Story highlights- meenakshi and mahalakshmi onam celebration