ടേസ്റ്റി കുക്കുമ്പർ ദോശയും വെളുത്തുള്ളി ചട്ണിയും- വിഡിയോ പങ്കുവെച്ച് മുക്ത

September 24, 2022

മലയാളികളുടെ പ്രിയനായികയാണ് മുക്ത. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന മുക്ത ഇന്ന് ടെലിവിഷൻ സീരിയലുകളിലെ സജീവ സാന്നിധ്യമാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ മുക്ത മകൾ കൺമണിയുടെ വിശേഷങ്ങളുമായി പതിവായി എത്താറുണ്ട്. അമ്മയെപ്പോലെ അഭിനയലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് കണ്മണിയും. യുട്യൂബ് ചാനലുമായി സജീവമാണ് കണ്മണിക്കുട്ടി. തന്റെ സ്പെഷ്യൽ പാചകവും മുക്ത പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, രുചികരമായ കുക്കുമ്പർ ദോശയും വെളുത്തുള്ളി ചട്ണിയും ഉണ്ടാക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മുൻപ്, പനിക്കൂർക്ക ചട്നി ഉണ്ടാക്കുന്ന വിധവും നടി പങ്കുവെച്ചിരുന്നു.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന മുക്ത നാടൻ വിഭവങ്ങളും നാട്ടുവൈദ്യവുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകൾ കണ്മണിക്കായി എണ്ണ കാച്ചുന്ന വീഡിയോ മുക്ത പങ്കുവെച്ചിരുന്നു.

‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെയാണ് മുക്ത സിനിമ ലോകത്തേക്ക് കടന്നു വന്നത്. വളരെ മികച്ച പ്രകടനം ആ ചിത്രത്തിൽ കാഴ്ചവെച്ച മുക്ത പിന്നീട് തമിഴ് സിനിമകളിൽ സജീവമായി. 2015ൽ വിവാഹിതയായ മുക്ത, ഇപ്പോൾ അഭിനയത്തിനൊപ്പം മകളുടെ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Story highlights- muktha special cucumber dosha