നായകനും വില്ലനുമായി ധനുഷ്-‘നാനേ വരുവേൻ’ ടീസർ

September 16, 2022

ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ ധനുഷ്. നാനേ വരുവേൻ എന്ന ചിത്രമാണ് ഇനി തിയേറ്ററുകളിൽ എത്താനുള്ളത്.ധനുഷ്, സംവിധായകൻ ശെൽവരാഘവൻ, സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ എന്നിവർ ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ‘നാനേ വരുവേൻ’ എന്ന സിനിമയുടെ ടീസർ പുറത്തിറക്കി. നായകനായും വില്ലനായും ധനുഷ് എത്തുന്നതായാണ് ടീസർ സൂചിപ്പിക്കുന്നത്. രണ്ട് വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധനുഷിനെ ടീസറിൽ കാണാം. യുവൻ ശങ്കർ രാജയുടെ സംഗീതം ആണ് ഏറ്റവും ശ്രദ്ധേയം.

‘നാനേ വരുവേൻ’ എന്ന ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എല്ലി അവ്‌റാമും ഇന്ദുജയും സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ പ്രധാന ഭാഗങ്ങൾ ഊട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്, വ്യത്യസ്ത തത്വങ്ങൾ പിന്തുടരുന്ന ഇരട്ട സഹോദരങ്ങളെക്കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. സംവിധായകൻ സെൽവരാഘവനും ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.

റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഉടൻ ചെന്നൈയിൽ നടത്താനും നിർമ്മാതാക്കൾ പദ്ധതിയിട്ടിട്ടുണ്ട്. ചിത്രത്തിന്റെ അവസാന പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്, മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ റിലീസിനൊപ്പം ബോക്‌സ് ഓഫീസിൽ സെപ്റ്റംബർ 29 ന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Story highlights- nane varuven teaser