ഒരു നായകൻ, മൂന്നു നായികമാർ; ഒപ്പം പ്രണയവും യാത്രകളും- ‘നിതം ഒരു വാനം’ ടീസർ

September 30, 2022

നടൻ അശോക് സെൽവനെ നായകനാക്കി രാ കാർത്തിക് ഒരുക്കുന്ന ‘നിതം ഒരു വാനം’ റിലീസിന് തയ്യാറെടുക്കുകയാണ്. മൂന്നു നായികമാർ ആണ് ചിത്രത്തിൽ അശോക് സെൽവനൊപ്പം എത്തുന്നത്. അപർണ ബാലമുരളി, റിതു വർമ്മ, ശിവാത്മീക എന്നിവരാണ് നായികമാർ. ചിത്രത്തിന്റെ ടീസർ എത്തി.

യാത്രയും പ്രണയവും ഇടകലർത്തി ഒരുക്കിയ ചിത്രമാണ് ‘നിതം ഒരു വാനം’. തമിഴ്‌സിനിമയിൽ അത്തരം ചിത്രങ്ങൾ വിരളമാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന് വളരെയേറെ പ്രതീക്ഷയും ഉയരുന്നുണ്ട്. നിതം ഒരു വാനം പോസിറ്റിവിറ്റിയെ കുറിച്ചുള്ള സിനിമയാണ്. എപ്പോഴൊക്കെ താഴ്ച്ചയും വിഷാദവും അനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം യാത്ര ചെയ്യാനുള്ള ആഗ്രഹം നമുക്ക് അനുഭവപ്പെടും. അത് മനസ്സിനെ പോസിറ്റീവായി നിലനിർത്തും. അതാണ് ചിത്രവും പങ്കുവയ്ക്കുന്നത്.

Read Also: ലോകമലയാളികൾക്ക് പാട്ടിന്റെ പൂക്കാലമൊരുക്കാൻ ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3’- ഞായറാഴ്ച ഉദ്‌ഘാടനരാവ് കാണാം

‘നിതം ഒരു വാനം’ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയും ഭൂപ്രകൃതികളെയും ചുറ്റിപ്പറ്റിയാണ്. ചെന്നൈ, ചണ്ഡിഗഡ്, മണാലി, ഗോബിചെട്ടിപാളയം, കൊൽക്കത്ത തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. വിധു അയ്യണ്ണ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്നു.

Story highlights-Nitham Oru Vaanam Teaser