സൂപ്പർ താര ചിത്രങ്ങൾക്ക് സമം; പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഓവർസീസ് അവകാശം വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്
വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണ ദിനം റിലീസിനൊരുങ്ങുകയാണ് . ഇത്തവണത്തെ ഓണം റിലീസുകളിൽ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് സിജു വിത്സൺ നായകനാവുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്.’
റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഓവർസീസ് അവകാശങ്ങൾ വിറ്റ് പോയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സൂപ്പർ താരങ്ങളുടെ ചിത്രത്തിന് ലഭിക്കുന്ന വലിയ തുകയ്ക്കാണ് ചിത്രത്തിന്റെ ജിസിസി റൈറ്റ്സ് വിറ്റു പോയിരിക്കുന്നത്. സംവിധായകൻ വിനയൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്.
“നമ്മുടെ സിജു വിത്സൺ നായകനായ പത്തൊൻപതാം നൂറ്റാണ്ടിന് വലിയ താരങ്ങുളുടെ ചിത്രങ്ങൾക്കു കിട്ടുന്ന വിലകൊടുത്ത് ഫാർസ് ഫിലിംസ് GCC റൈറ്റ്സ് വാങ്ങിയിരിക്കുന്നു…ഇനിയും പ്രേക്ഷകരുടെ അംഗീകാരമാണ് വേണ്ടത്.. അതിനായി കാത്തിരിക്കുന്നു..”- വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
Read More: ശരിക്കും സുന്ദരവും അനുഗ്രഹീതവുമായ 25 വർഷം..!- സിൽവർ ജൂബിലി നിറവിൽ സൂര്യ
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
Story Highlights: Pathompatham noottandu overseas rights record business