പൂർണിമയുടെ ഓണം സാരികളിൽ തിളങ്ങി നായികമാർ- ചിത്രങ്ങൾ

September 12, 2022

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ഇഷ്ടമുള്ള കാര്യങ്ങൾ എത്രത്തോളം ആസ്വദിച്ച് ചെയ്യാം എന്നതിന് ഉദാഹരണമാണ് പൂർണിമ. സിനിമയിൽ സജീവമായിരുന്നപ്പോൾ പൂർണമായും അഭിനയത്തിനും ബിസിനസിലേക്ക് തിരിഞ്ഞപ്പോൾ അവിടെയും ശ്രദ്ധ ചെലുത്തിയ പൂർണിമ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന പൂർണിമ പ്രാണ എന്ന ബോട്ടീക്കുമായി തിരക്കിലാണ്. ഇടവേളയിൽ കിട്ടുന്ന സമയങ്ങളിൽ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കാനും താരം മറക്കാറില്ല.

ഇപ്പോഴിതാ, ഈ ഓണക്കാലത്ത് ഏറ്റവുമധികം ചർച്ചയായത് പൂര്ണിമ ഡിസൈൻ ചെയ്ത സാരികളാണ്. നെൽകതിരും കേരളത്തിന്റെ ചരിത്രവുമൊക്കെ ഇഴചേർത്ത് ഒരുക്കിയ സാരികൾ അണിഞ്ഞ് ഒട്ടേറെ നായികമാരാണ് രംഗത്ത് എത്തിയത്. അഹാന കൃഷ്ണ, സംയുക്ത മേനോൻ, സാനിയ അയ്യപ്പൻ, അമല പോൾ തുടങ്ങിയവരെല്ലാം പ്രാണയുടെ സാരികളിൽ തിളങ്ങി.

മോഡലിംഗ് രംഗത്ത് നിന്നുമാണ് പൂർണിമ സിനിമാ ലോകത്തേക്ക് എത്തിയത്. സിനിമയിലും സീരിയലിലുമായി മലയാളത്തിലും തമിഴിലും സജീവമായിരുന്നു പൂർണിമ. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം വസ്ത്രവ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു പൂർണിമ. 1986ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പൂർണിമയുടെ വര്‍ണ്ണകാഴ്ചകള്‍, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ.

അതേസമയം, ‘വൈറസ്’ എന്ന ചിത്രത്തിൽ വേഷമിട്ടാണ് പൂർണിമ വെള്ളിത്തിരയിലേക്ക് മടങ്ങിയത്. ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു. മികച്ച സംരംഭകയ്ക്കുള്ള കേരള സർക്കാർ പുരസ്കാരവും പൂർണിമ സ്വന്തമാക്കി.രണ്ടു മക്കളാണ് പൂർണിമ- ഇന്ദ്രജിത്ത് ദമ്പതികൾക്ക്. പ്രാർത്ഥനയും നക്ഷത്രയും ഒരാൾ ഗാന രംഗത്തും ഒരാൾ അഭിനയ രംഗത്തും ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്.

Story highlights- poornima indrajith onam saree collection