‘ഓളെ മെലഡി..’; ‘തല്ലുമാല’യിലെ പാട്ടുമായി പ്രിയ വാര്യർ

September 19, 2022

ഒരു അഡാർ ലൗവിലെ ഗാനരംഗത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. ഒട്ടേറെ ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി വേഷമിട്ട പ്രിയ ഇപ്പോൾ മലയാളത്തിനേക്കാൾ മറ്റുഭാഷകളിലാണ് സജീവം. അഡാർ ലൗവിന് ശേഷം മലയാള സിനിമയിൽ നീണ്ട ഇടവേള വന്ന പ്രിയ അനൂപ് മേനോൻ ചിത്രത്തിലൂടെ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

അഭിനേത്രി, നർത്തകി, ഗായിക എന്ന നിലയിലെല്ലാം താരമായിരുന്നു പ്രിയ വാര്യർ. ഇപ്പോഴിതാ, മനോഹരമായ ഒരു മലയാള ഗാനവുമായി എത്തിയിരിക്കുകയാണ് നടി. പിന്നണിയുടെയും സംഗീത വാദ്യങ്ങളുടെയും അകമ്പടിയില്ലാതെയാണ് നടി ആലപിക്കുന്നത്. തല്ലുമാല എന്ന ചിത്രത്തിലെ ഓളെ മെലഡി എന്ന ഗാനമാണ് പ്രിയ വാര്യർ പാടുന്നത്. അതേസമയം, ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ആകാശം പോലെ എന്ന ഗാനം പാടി പ്രിയ വാര്യർ ഇഷ്ട്ടം കവർന്നിരുന്നു.

അതേസമയം, ഹിറ്റ് ചിത്രമായ ഇഷ്‌കിന്റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തുന്നത് നടി പ്രിയ വാര്യരാണ്. പ്രിയയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ‘ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി’ എന്ന പേരിൽ തന്നെയാണ് തെലുങ്കിലും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ തേജ സജ്ജയാണ് നായകൻ.

വി കെ പ്രകാശ് സംവിധാനം ചെയ്ത ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പ്രിയയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ് ‘വിഷ്ണുപ്രിയ’. മലയാളത്തിൽ അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’. ബോളിവുഡിലും രണ്ടു ചിത്രങ്ങളിലാണ് പ്രിയ വേഷമിട്ടിരിക്കുന്നത്.

ആദ്യ മലയാള ചിത്രത്തിന് ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ നടി കന്നടയിലും തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ചെക്ക് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അരങ്ങേറ്റം കുറിച്ചത്.

Story highlights- priya varrier sings ole melody