ചരിത്രം തിരുത്തിയ സിനിമാക്കാരൻ; ജീൻ ലൂക്ക് ഗോദാർഡിന് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം
സിനിമയിലൂടെ തരംഗം സൃഷ്ടിച്ചവർ അനേകമാണ്. എന്നാൽ ലോകമെമ്പാടും സ്വാധീനം ചെലുത്തിയവർ ചുരുക്കവും. അതിനാൽ തന്നെ ഫ്രഞ്ച് നവതരംഗത്തിന് തുടക്കമിട്ട പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജീൻ ലൂക്ക് ഗോദാർഡിന്റെ വിയോഗം ഇങ്ങ് മാലയാളസിനിമയിലും വലിയ നൊമ്പരമാണ് സമ്മാനിക്കുന്നത് . 91 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായ ഗോദാർഡ് ‘ബ്രീത്ത്‌ലെസ്സ്’, ‘കണ്ടംപ്റ്റ്’ എന്നീ ക്ലാസിക്കുകൾക്ക് പേരുകേട്ടതാണ്. ‘പിയറോ ലെ ഫൗ’, ‘ആൽഫവില്ലെ’, ‘ഐസി എറ്റ് ഐലിയേഴ്‌സ്’, ‘എവരി മാൻ ഫോർ ഹിംസെൽഫ്’, ‘ഗുഡ്‌ബൈ ടു ലാംഗ്വേജ്’ എന്നിവയും അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്.
പൃഥ്വിരാജ് സുകുമാരൻ, സംഗീത് ശിവൻ എന്നിവരുൾപ്പെടെയുള്ള മലയാള സിനിമാ പ്രവർത്തകരും മറ്റ് പലരും ചലച്ചിത്ര നിർമ്മാതാവിന് ആദരാഞ്ജലി അർപ്പിച്ചു. ‘ആർഐപി, ജീൻ-ലൂക്ക് ഗോദാർഡ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ, സിനിമാ നിർമ്മാണത്തിൽ അദ്ദേഹം മാറ്റാത്തതായി ഒന്നുമില്ല. അദ്ദേഹത്തിന്റെ സിനിമകളിലൂടെ ജീവിക്കുന്നു,” സംഗീത് ശിവൻ ട്വീറ്റ് ചെയ്തു.
സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി കുറിക്കുന്നു, “അനശ്വരനാകാൻ വളരെ കുറച്ച് പേർക്ക് മാത്രമേ സാധിക്കൂ.. തീർച്ചയായും നിങ്ങൾ അത് ചെയ്തു, സിനിമയിലോ മറ്റോ കഥകൾ പറയാനുള്ളത് വരെ നിങ്ങൾ ജീവിക്കും..’
RIP, Jean-Luc Godard. 💔🕯️🌹
— Sangeeth Sivan (@sangeethsivan) September 13, 2022
The greatest. There was nothing he did not change in his time, in film making. Lives on through his films. pic.twitter.com/68wqfWdU3k
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ വാക്കുകൾ- “ഇന്നലത്തെപ്പോലെ, 1990 കളിലെ സായാഹ്നത്തിൽ, ഒരു “ബ്രീത്ത്‌ലെസ്” ഷോ കഴിഞ്ഞ് ഞാൻ തിയേറ്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത് ഇപ്പോഴും ഓർക്കുന്നു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു, തിരികെ പോകുന്ന വഴി മുഴുവനും നനയാൻ ഞാൻ തീരുമാനിച്ചു… അത് ഗോദാർഡ് മാജിക് ആയിരുന്നു, നന്ദി, മാസ്റ്റർ. ”.
പൃഥ്വിരാജ്,മഹേഷ് നാരായണൻ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.
STORY HIGHLIGHTS- RIP Jean-Luc Godard