ദുരൂഹത ബാക്കിയാക്കി ‘റോഷാക്ക്’- പുതിയ പോസ്റ്റർ എത്തി

September 20, 2022

‘കെട്ടിയോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോഷാക്ക്’. ത്രില്ലർ ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി വേറിട്ട ലുക്കിലെത്തുകയുമാണ്. അടുത്തിടെ നിർമ്മാതാക്കൾ ഒരു പോസ്റ്റർ പുറത്തിറക്കുകയും ചിത്രം ഉടൻ തന്നെ സ്‌ക്രീനുകളിൽ എത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോഴിതാ,മമ്മൂട്ടി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ റോഷാക്കിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ‘റോഷാക്ക്’ ഔദ്യോഗിക റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും’ എന്നാണ് നടന്റെ ട്വിറ്റർ കുറിപ്പ്. മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇത്.

സംവിധായകൻ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന സംശയാസ്പദമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചില റിപ്പോർട്ടുകൾ പ്രകാരം, മമ്മൂട്ടിയുടെ കഥാപാത്രം ഒരു ശാസ്ത്രജ്ഞനാണെന്ന് പറയപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും വളരെയധികം പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

‘ഇബ്ലിസ്’, ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ സമീർ അബ്ദുൾ ആണ് ‘റോഷാക്കി’ന്റെ തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ എഡിറ്റിംഗ് വിഭാഗം കിരൺ ദാസാണ്. മിഥുൻ മുകുന്ദനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

Story highlights- Rorschach new poster out now