‘ഡാൻസ് മാസ്റ്റർ വിക്രം ആൻഡ് ഫ്രണ്ട്സ്’- നൃത്ത വിഡിയോയുമായി ശരണ്യ മോഹൻ

September 12, 2022

ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശരണ്യ. ഭർത്താവ് അരവിന്ദ് കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ താരമാണ്. ഇരുവരും ചേർന്നുള്ള ടിക് ടോക്ക് വീഡിയോകൾ മുൻപ് വൈറലായിരുന്നു.

ഇപ്പോഴിതാ, നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കൊപ്പം തമിഴ് ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുകയാണ് നടി. ‘ഡാൻസ് മാസ്റ്റർ വിക്രം ആൻഡ് ഫ്രണ്ട്സ്’ എന്ന കാപ്ഷനൊപ്പമാണ് ശരണ്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

 രണ്ടു മക്കളാണ് ശരണ്യക്ക്. അനന്തപദ്മനാഭനും അന്നപൂർണ്ണയും. ഡോക്ടർ അരവിന്ദാണ് ഭർത്താവ്. നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ശരണ്യയുടെ അമ്മയും സഹോദരിയും നർത്തകിമാരാണ്. അടുത്തിടെ നടൻ സിമ്പുവിനെ ശരണ്യ ഭരതനാട്യം പഠിപ്പിക്കുന്ന ഫോട്ടോ വൈറലായിരുന്നു.

Story highlights- saranya mohan dance with students