ചിരിവിരുന്നുമായി നിവിൻ പോളി- ‘സാറ്റർഡേ നൈറ്റ്’ ട്രെയ്‌ലർ

September 6, 2022

ഒട്ടേറെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടൻ നിവിൻ പോളി. ഇപ്പോഴിതാ, റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഒരു കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം. കായംകുളം കൊച്ചുണ്ണി എന്നസിനിമയ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സാറ്റർഡേ നൈറ്റ്.

‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന.

അതേസമയം, ‘മഹാവീര്യർ’ എന്ന ഫാന്റസി ഡ്രാമ ചിത്രത്തിന് ശേഷം, നിവിൻ പോളി സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ‘പടവെട്ട്’ എന്ന ചിത്രത്തിലൂടെ എത്തുകയാണ്. നിവിൻ പോളി, ഷൈൻ ടോം ചാക്കോ, കൂടാതെ മലയാള സിനിമാ വ്യവസായത്തിലെ മറ്റ് നിരവധി പ്രമുഖർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ലിജു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ‘പടവെട്ട്’ പ്രേക്ഷകർക്ക് വളരെ സാമൂഹിക പ്രസക്തമായ ഒരു വിഷയം അവതരിപ്പിക്കുന്നു. ‘പടവെട്ടി’ന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയും സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. പടവെട്ടിലെ ഗാനങ്ങളുടെ വരികൾ അൻവർ അലിയും കലാവിഭാഗം കൈകാര്യം ചെയ്യുന്നത് സുഭാഷ് കരുണുമാണ്.

Story highlights- Saturday night trailer