ചുവടുകളിൽ താളം ചോരാതെ ഇരുവരും; മനോഹര നൃത്തവുമായി ശില്പ ബാലയും ഭർത്താവും

September 20, 2022

മലയാളികളുടെ പ്രിയനടിയാണ് ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. സിനിമയ്ക്കുള്ളിൽ തന്നെ വലിയൊരു സൗഹൃദ കൂട്ടായ്മ നടിക്കുണ്ട്. അടുത്തിടെ നടി ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, സയനോര എന്നിവർക്കൊപ്പം ശില്പ നൃത്തം ചെയ്ത വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

ശിൽപയെ പോലെ തന്നെ ഭർത്താവ് വിഷ്ണുവും നർത്തകനാണ്. ഇപ്പോഴിതാ, ഇരുവരും ചേർന്നുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഗാനരംഗത്തിൽ ധനുഷും നിത്യ മേനോനും ധരിച്ചിയ്ക്കുന്ന വേഷത്തിന് സമാനമായാണ് വിഷ്ണുവിന്റേയും ശില്പയുടെയും വേഷം. അടുത്തിടെ കടുവ എന്ന ചിത്രത്തിലെ പാലാ പള്ളി എന്ന ഗാനത്തിന് ഇരുവരും ചുവടുവെച്ചതും ശ്രദ്ധനേടിയിരുന്നു.

ശിൽപയുടെ ഭർത്താവ് വിഷ്ണു ഗോപാലും നർത്തകനാണ്. പ്രൊഫഷണൽ ജീവിതത്തിൽ ഓങ്കോളജി ഡിപ്പാർട്മെന്റിൽ ഡോക്ടറാണ് വിഷ്ണു. തിരക്കുകൾക്കിടയിലും ശില്പയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വിഷ്ണു നൃത്തവുമായി എത്താറുണ്ട്. ബിഗിൽ ബിഗിൽ എന്ന ഗാനത്തിനാണ് മുൻപ് ഇവർ ചുവടുവെച്ചിരുന്നത്.

അഭിനേത്രി എന്നതിലുപരി സിനിമയിലെ സൗഹൃദങ്ങളിലൂടെയാണ് ശില്പ ബാല ശ്രദ്ധേയയായത്. സിനിമയിൽ ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല, ശില്പ ബാല എന്നിവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. വിവാഹശേഷം ബാംഗ്ലൂർ സ്ഥിരതാമസമാക്കിയ ഭാവന ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ഇവർക്കൊപ്പം ഒത്തുചേരാറുണ്ട്. വിവാഹശേഷം യുട്യൂബ് ചാനലുമായി സജീവമാണ് ശില്പ ബാല. മകളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.

Story highlights- shilpa bala and vishnu dance