ദുൽഖർ സൽമാൻ നായകനായ ‘സീതാ രാമം’ ഒടിടിയിൽ

September 6, 2022

ദുൽഖർ സൽമാൻ നായകനായ സീതാ രാമം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒട്ടേറെ പ്രൊമോഷൻ പരിപാടികളാണ് നടന്നത്. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. സെപ്റ്റംബർ ഒൻപതുമുതൽ സീതാ രാമം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ‘സീതാ രാമം’ എന്ന ചിത്രം. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതൽ പ്രശംസ നേടിയിരുന്നു. അമ്പരപ്പിക്കുന്ന പ്രതികരണമാണ് ദുൽഖർ സൽമാന്റെ അഭിനയത്തിനും ലഭിച്ചത്. 

മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

കാശ്മീരില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Story highlights- sita ramam ott release