വരികളും ആലാപനവും ഉണ്ണി മുകുന്ദൻ- ‘ഷെഫീഖിന്റെ സന്തോഷം’ സിനിമയിലൂടെ പുത്തൻ റോളുകളിലേക്ക് നടൻ

September 2, 2022

നടൻ ഉണ്ണി മുകുന്ദൻ തന്റെ വരാനിരിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന് വേണ്ടി വരികൾ എഴുതി ഒരു ഗാനം ആലപിച്ചിരിക്കുന്നു. അടുത്തിടെ ഗാനം റെക്കോർഡ് ചെയ്യുകയും അതിന്റെ ഒരു ദൃശ്യം തന്റെ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കിടുകയും ചെയ്തു. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള വിഡിയോയും നടൻ പങ്കുവെച്ചിരുന്നു.

രഞ്ജിൻ രാജിനൊപ്പം ഒരു മികച്ച ജാമിംഗ് സെഷൻ നടത്തി !! ഷെഫീഖിന്റെ സന്തോഷം എന്നതിന് ശബ്ദം നൽകുന്നതിന് മുമ്പ് കുറച്ച് വരികൾ എഴുതി. ശരിക്കും സന്തോഷമുണ്ട്, ഷെഫീക്ക് എത്രയും വേഗം സ്‌ക്രീനുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ അടുത്തത് റോളിംഗ് ആരംഭിക്കുന്നതിനായി കാത്തിരിക്കാനാവില്ല” ഉണ്ണി മുകുന്ദൻ എഴുതി.

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. മറ്റുള്ളവരെ സഹായിക്കുമ്പോൾ ഏറ്റവും സന്തോഷവാനാകുന്ന ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ ടൈറ്റിൽ റോളിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഷെഫീഖ് ദുബായിൽ നിന്ന് മടങ്ങിയെത്തിയതോടെയാണ് ചിത്രം ആരംഭിക്കുന്നത് .

രസകരമായ പ്രാങ്ക് വിഡിയോകളിലൂടെ ശ്രദ്ധേയനായ അനൂപ് പന്തളം പ്രേക്ഷകർക്ക് സുപരിചിതനാണ്. ഗുലുമാൽ എന്ന ടിവി ഷോയുടെ അവതാരകനായ അനൂപ് ആദ്യമായി എഴുതി സംവിധാനം ചെയുന്ന ഈ സിനിമ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ്.

മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഷെഫീക്കിന്റെസന്തോഷം’. ഒരു റിയലിസ്റ്റിക് ഫൺ മൂവിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ ആണ്. ഹാരിസ് ദേശമാണ് ലൈൻ പ്രൊഡ്യൂസർ. എൽദോ ഐസക് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Read Also: കാളയെ പേടിച്ചോടുന്ന കടുവ; ബാവലി- മൈസൂർ പാതയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

ദി ഗ്രേറ്റ് ഫാദർ, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണെന്റെ മാലാഖ എന്നീ ചിത്രങ്ങളുടെ എഡിറ്റർ നൗഫൽ അബ്ദുള്ള, ആറാട്ട് തുടങ്ങിയ സിനിമയുടെ ആർട്ട് ഡയറക്ടർ ഷാജി നടുവിൽ, എന്നിങ്ങനെ പ്രഗത്ഭരായവരാണ്ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മറ്റു താരങ്ങളുടെ വിവരങ്ങളും കൂടുതൽ അറിയിപ്പും ഉടനെ ഉണ്ടാകും. രാകേഷ് കെ രാജൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ. കോസ്റ്റും ഇർഷാദ് ചെറുകുന്ന്, സ്റ്റീൽസ് ബിജിത് ധർമ്മടം, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ഡിസൈൻ മാ മീ ജോ.

Story highlights- Unni Mukundan pens lyrics and records a song for ‘Shefeekkinte Santhosham’