‘ഞാൻ അനിയത്തിയാണെന്ന് പറ ചേട്ടാ..’- ശ്രദ്ധനേടി ഒരു രസികൻ വ്‌ളോഗ്

September 12, 2022

സഹോദരസ്നേഹം എന്നത് പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന ഒന്നാണ്. ചെറുപ്പത്തിൽ എത്ര അടുപ്പമുള്ള സഹോദരീസഹോദരന്മാരായാലും മുതിർന്നാൽ ആ അടുപ്പം നിലനിർത്തണമെന്നില്ല. എന്നാലും ഏതുസമയത്തും സഹോദരങ്ങൾക്ക് ഒരു പ്രശ്നമുണ്ടായാൽ മുതിർന്ന ആൾ ഒപ്പമുണ്ടാകുമെന്നതിൽ സംശയമില്ല. അതുപോലെ രസകരമായ നിമിഷങ്ങൾ കുട്ടിക്കാലത്ത് സഹോദരങ്ങൾ ഒരുക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ചയാണ് ശ്രദ്ധനേടുന്നത്.

13 ദശലക്ഷത്തിലധികം കാഴ്‌ചകളോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നു ഈ കാഴ്ച. സാറാ സോഹൻ എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഇപ്പോൾ വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ സാറ സ്വയം സോഹന്റെ സഹോദരിയായി പരിചയപ്പെടുത്തുന്നത് കാണാം. അതിനൊപ്പം സഹോദരനോടും താൻ ആരാണെന്നു പരിചയപ്പെടുത്താൻ സാറാ പറയുന്നു. സോഹാൻ ഒന്ന് പതറിയതിന് ശേഷം അങ്ങനെ ചെയ്തു. അതോടൊപ്പം,അവർ നൂഡിൽസ് കഴിക്കുന്ന മത്സരം നടത്തുന്നുവെന്നും പറഞ്ഞു. വളരെ മനോഹരമായ ഈ കാഴ്‌ചയും രസകരമായ ബന്ധവും ആളുകളുടെ മനസ് കീഴടക്കുകയാണ്.

അതേസമയം, അടുത്തിടെ മഴപെയ്ത് നിറഞ്ഞ റോഡ് കടക്കാൻ സഹോദരിയെ സഹായിക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരു ആൺകുട്ടി തന്റെ ഇളയ സഹോദരിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. സഹോദരിയെ ചുമലിലേറ്റി വളരെ ജാഗ്രതയോടെയാണ്‌ ഈ ആൺകുട്ടി റോഡ് മുറിച്ചുകടക്കുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ട്വിറ്ററിലെ ഒരു പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 26 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു കൊച്ചുകുട്ടി തന്റെ സഹോദരിയെ പുറകിൽ കയറ്റി വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നു. ആൺകുട്ടീ ചെരുപ്പ് പോലും മാറ്റിവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

Story highlights- Video of adorable exchange between siblings