പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ‘ഭീമൻ’, ഒപ്പം മോഹൻലാൽ ചിത്രവും; വരാനിരിക്കുന്ന സിനിമകളെ പറ്റി സംവിധായകൻ വിനയൻ

September 4, 2022

വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണ ദിനത്തിൽ റിലീസിനൊരുങ്ങുകയാണ്. ഇത്തവണത്തെ ഓണം റിലീസുകളിൽ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. അഞ്ച് ഭാഷകളിൽ ഒരേ ദിവസം തന്നെ ചിത്രം റിലീസ് ചെയ്യും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സെപ്റ്റംബർ 8 ന് തന്നെ റിലീസ് ചെയ്യും.

ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമുള്ള തന്റെ സിനിമകളെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് വിനയൻ. മഹാഭാരതത്തിലെ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ താൻ അടുത്തതായി ചെയ്‌തേക്കുമെന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ എംടി സാറിന്റെ രണ്ടാമൂഴത്തിലെ ഭീമനിൽ നിന്നും വ്യത്യസ്‌തമായിരിക്കും തന്റെ കഥാപാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിന് ശേഷം മോഹൻലാലുമായി ഒരു ചിത്രം മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നോടൊപ്പം ഒരു സിനിമ ചെയ്യാൻ മോഹൻലാൽ തയ്യാറാണെന്നും തങ്ങൾക്ക് ഇരുവർക്കും അനുയോജ്യമായ ഒരു മാസ്സ് എന്റെർറ്റൈനെർ ഒരുക്കുന്നതിനുള്ള കഥയ്ക്കായി കാത്തിരിക്കുകയാണെന്നും വിനയൻ കൂട്ടിച്ചേർത്തു.

അതേ സമയം പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ട് ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. സിജു വിൽസനാണ് ഈ പിരീഡ് ആക്ഷൻ ഡ്രാമ ചിത്രത്തിൽ നായകനായെത്തുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Read More: ‘എന്നോടൊപ്പം ലോകം ചുറ്റുന്നതിനും നന്ദി..’- പ്രിയതമക്ക് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

Story Highlights: Vinayan opens up about his upcoming movies