‘അവസാനം ആ ദിവസം വന്നിരിക്കുന്നു..’- ഐശ്വര്യ റായിക്ക് ആശംസ അറിയിച്ച് അഭിഷേക് ബച്ചൻ

October 1, 2022

മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വൻ താരനിരയിൽ ഒരുങ്ങിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസ് ദിവസം അഭിഷേക് ബച്ചൻ ചിത്രത്തിലെ നായികയും ഭാര്യയുമായ ഐശ്വര്യ റയിക്കായി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ചിത്രത്തിനെ ഒരു ‘മാസ്റ്റർപീസ്’ എന്ന് വിളിക്കുന്ന അഭിഷേക് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചിരിക്കുന്നതിങ്ങനെ- “അവസാനം ആ ദിവസം വന്നിരിക്കുന്നു! #PS1 തിയേറ്ററുകളിൽ, ഈ മാസ്റ്റർപീസ് നിർമ്മിക്കുന്നതിൽ വർഷങ്ങളോളം കഠിനാധ്വാനവും മികവും ചെലുത്തിയ ടീമിന് അഭിനന്ദനങ്ങൾ. പൊന്നിയിൻസെൽവനും ഐശ്വര്യ റായ് ബച്ചനും മണിരത്നത്തിനും ആശംസകൾ.” നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് ബച്ചൻ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്ന സിനിമയാണിത്. 2018 ൽ പുറത്തിറങ്ങിയ ‘ഫന്നി ഖാൻ’ ആയിരുന്നു അവരുടെ അവസാന റിലീസ്.

Read Also: ലോകമലയാളികൾക്ക് പാട്ടിന്റെ പൂക്കാലമൊരുക്കാൻ ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3’- ഞായറാഴ്ച ഉദ്‌ഘാടനരാവ് കാണാം

‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിനായി തന്റെ ‘ഗുരു’ മണിരത്‌നവുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് ഐശ്വര്യ മുമ്പ് പങ്കുവെച്ചിരുന്നു, “മണിരത്‌നത്തിനൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്. എന്റെ ആദ്യ സിനിമയോ ഇതോ ആകട്ടെ, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ‘ഇരുവർ’ എന്ന ചിത്രത്തിലൂടെ എന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. അദ്ദേഹം എന്റെ ഗുരുവാണ്, അങ്ങനെ തന്നെ തുടരും’- ഐശ്വര്യ റായുടെ വാക്കുകൾ.

Story highlights- abhishek bachchan about ponniyin selvan