അഹാനയ്ക്ക് പിറന്നാൾ സർപ്രൈസുമായി ദുൽഖർ സൽമാൻ- ‘അടി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

October 13, 2022

മലയാളികളുടെ പ്രിയ നായികയാണ് അഹാന കൃഷ്ണ. സിനിമ തിരഞ്ഞെടുപ്പുകളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന അഹാന ലോക്ക് ഡൗൺ കാലത്താണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്. യുട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലും പതിവായി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള അഹാനയുടെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ‘അഹാനയുടെ പിറന്നാൾ ദിനത്തിലാണ് ‘അടി’ എന്ന സിനിമയുടെ പോസ്റ്റർ എത്തിയത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫയർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. അഹാനയുടെ പിറന്നാൾ ദിനത്തിലാണ് ദുൽഖർ സൽമാൻ പോസ്റ്റർ പങ്കുവെച്ചത്. ഗീതിക എന്ന കഥാപാത്രമായാണ് അഹാന എത്തുന്നത്. സജീവ് നായർ എന്ന കഥാപാത്രമായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ എത്തുന്നത്. വിവാഹവേഷത്തിൽ അടിനടന്ന ലക്ഷണങ്ങളുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Read Also: “കുട്ടൻസ്, ഹാപ്പി ബെർത്ത്ഡേ..”; ബാംഗ്ലൂർ ഡേയ്‌സിലെ ചിത്രം പങ്കുവെച്ച് നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രമാണിത്.

Story highlights- adi first look poster