‘പതിനാറു വർഷങ്ങൾക്ക് മുൻപ് ഹാൻസുവിന്റെ ആദ്യ ജന്മദിനത്തിൽ ഞാൻ തയ്യറാക്കിയ നെയിം ബോർഡ്’- ഓർമ്മ ചിത്രവുമായി അഹാന കൃഷ്ണ
മലയാളസിനിമയിലെ ശ്രദ്ധേയയായ യുവതാരമാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളുമായി എത്താറുണ്ട് താരം. സഹോദരിമാർക്കൊപ്പമുള്ള വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഏറ്റവും ഇളയ സഹോദരി ഹൻസികയുടെ ജന്മദിനത്തിൽ ഒരു പതിനാറുവർഷം മുൻപുള്ള ഓർമ്മ പങ്കുവയ്ക്കുകയാണ് നടി.
‘ഒരു ജന്മദിന പാർട്ടിയിൽ എന്നെ എവിടെ കാണാൻ സാധിക്കും? ഉറപ്പായും ഡെസേർട്ട് ടേബിളിന് സമീപം..’ഹൻസികയ്ക്ക് 17 വയസ്സ് തികഞ്ഞപ്പോൾ .. ഏഴാമത്തെ ചിത്രത്തിലേക്ക് വരുന്നു, ഇതാ ഒരു കഥ. രണ്ടാമത്തെ ചിത്രം വ്യക്തമായും ഹൻസികയുടെ പതിനേഴാം ജന്മദിന പാർട്ടിയിൽ നിന്നുള്ള ഒരു ചിത്രമാണ്, കൂടാതെ ആ ബോർഡ് ഞാൻ വളരെ പെട്ടെന്ന് ഡിസൈൻ ചെയ്ത ഒരു നെയിം ബോർഡായിരുന്നു. തീർച്ചയായും ഒരു കഥ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. പക്ഷേ, ലാപ്‌ടോപ്പിൽ ഇത് ഉണ്ടാക്കിയപ്പോൾ, 16 വർഷം മുമ്പുള്ള മനോഹരമായ ഒരു ഓർമ്മയാണ് എനിക്ക് മനസിലേക്ക് വന്നത്. ഹൻസുവിന്റെ ഒന്നാം ജന്മദിന പാർട്ടിക്ക്, ഞാൻ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു, അവളുടെ പേര് മനോഹരമായി ചുവരുകളിൽ എഴുതി ഒട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഞാൻ ചാർട്ട്-പേപ്പർ വാങ്ങി അവളുടെ പേര് എഴുതി , ഓരോ അക്ഷരമാലയും മുറിച്ച് അതിൽ “പേൾ പെയിന്റ്” (അന്ന് ഞാൻ ഇഷ്ടപ്പെട്ടിരുന്ന പെയിന്റ്) കൊണ്ട് വരച്ചു. ഒരു ക്രിയേറ്റീവ് ടച്ച് ചേർക്കാൻ, ഞാൻ ഹൻസികയിലെ ഐക്ക് പകരം ഒരു മെഴുകുതിരി നൽകി “. ഞങ്ങളുടെ വീട്ടിലെ ഒരു മുറിയിലിരുന്ന് അത് മുറിച്ച് ആ അക്ഷരമാലകൾ വരച്ച് നന്നായി ഉണക്കിയത് ഇപ്പോഴും മനസ്സിൽ തെളിഞ്ഞ ഓർമ്മയാണ്. എന്തായാലും 16 വർഷങ്ങൾക്ക് ശേഷം ഹൻസുവിന്റെ പിറന്നാൾ ദിനത്തിൽ ഒരു ചെറിയ നെയിം ബോർഡ് ഉണ്ടാക്കിയപ്പോൾ ഇവിടെ എഴുതാൻ കൊള്ളാം എന്ന് കരുതിയ ഈ ഓർമ്മ മനസിലേക്ക് വന്നു. അത്രയേയുള്ളൂ.’- ഹൻസികയുടെ വാക്കുകൾ.
അതേസമയം, കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ
അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights- ahaana krishna about hansika’s birthday party