ഫുട്ബോൾ ലഹരി പടർത്തി ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’- ട്രെയ്‌ലർ

October 7, 2022

കേരളത്തിൽ വീണ്ടും ഒരു ഫുട്ബോൾ ആവേശം നിറയാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ഇപ്പോഴിതാ, ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന സിനിമയുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയെ കേന്ദ്രീകരിച്ച് നടൻ ആന്റണി വർഗീസ് പെപ്പെ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’.

ആക്ഷൻ ചിത്രങ്ങളിൽ വേഷമിട്ടാണ് ആന്റണി വർഗീസ് താരമായിരിക്കുന്നത്. എന്നാൽ ആദ്യമായി ഒരു ഫീൽ ഗുഡ് ചിത്രത്തിൽ നായകനാകുകയാണ് നടൻ. വളരെ കൗതുകകരമായ രംഗങ്ങളാണ് ട്രെയിലറിൽ ഉള്ളത്. സംവിധായകൻ നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്ന ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ ഫൈസ് സിദ്ദിഖാണ് ക്യാമറ. ഈ സ്‌പോർട്‌സ് ഡ്രാമയുടെ സംഗീതസംവിധായകൻ ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിഭാഗം നൗഫൽ അബ്ദുള്ളയും ജിത്ത് ജോഷിയും കൈകാര്യം ചെയ്യുന്നു. ആന്റണി വർഗീസിനെ കൂടാതെ ടിജി രവി, ഐ എം വിജയൻ, ബാലു വർഗീസ്, ലുക്മാൻ അവറൻ, നിശാന്ത് സാഗർ, രഘുനാഥ് പലേരി, ജോ പോൾ അഞ്ചേരി, ആസിഫ് സഹീർ, ഷൈജു ദാമോദരൻ, ദിനേശ് മോഹൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also: ‘ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി..’- ഹൃദ്യമായി പാടി ജയറാം

സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഒരു ഫുട്ബോള്‍ താരമായാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ഹിഷാം എന്നാണ് ചിത്രത്തില്‍ ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബാലു വര്‍ഗീസ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അച്ചാപ്പു മൂവി മാജിക് ആന്റ് മാസ് മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ്, സാറ്റാന്‍ലി സി എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights- anapparambile world cup trailer