കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഓട്ടോറിക്ഷക്കാരനും ഭാര്യയും; മികച്ച പ്രതികരണം നേടി സുരാജ്-ആൻ അഗസ്റ്റിൻ ചിത്രം

October 28, 2022

ഏറെ നാളുകൾക്ക് ശേഷം നടി ആൻ അഗസ്റ്റിൻ അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. താരത്തിനൊപ്പം സുരാജ് വെഞ്ഞാറുമൂടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഹരികുമാറാണ്. പ്രശസ്‌ത മലയാള സാഹിത്യകാരൻ എം. മുകുന്ദൻ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.’

ഇന്നാണ് ചിത്രം റിലീസ് ചെയ്‌തത്‌. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് ഏറെയും ചിത്രത്തിന് കൈയടിക്കുന്നത്. ആൻ അഗസ്റ്റിനും സുരാജ് വെഞ്ഞാറുമൂടും ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എം. മുകുന്ദന്റെ കെട്ടുറപ്പുള്ള തിരക്കഥയും ഹരികുമാറിന്റെ സംവിധാനവും ഏറെ പ്രശംസ നേടുന്നു.

ഏറെ നാളുകൾക്ക് ശേഷം നടൻ ജനാർദ്ദനനും ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. സുരാജ്, ആൻ, ജനാർദ്ദനൻ എന്നിവരോടൊപ്പം മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, മഹേഷ്, നീന കുറുപ്പ്, ദേവി അജിത്ത്, കബനി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Read More: 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ജ്യോതിക മലയാളത്തിൽ; മമ്മൂട്ടിയുടെ ‘കാതൽ’ സെറ്റിൽ ജോയിൻ ചെയ്‌തു

തന്റെ തന്നെ കഥയായ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കൃതിയെ ആസ്‌പദമാക്കിയാണ് എം. മുകുന്ദൻ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ നടന്‍ അഗസ്റ്റിന്റെ മകളാണ് ആൻ. അതേ സമയം അനശ്വര നടൻ സത്യന്റെ ജീവിതത്തെ പറ്റിയുള്ള ചിത്രത്തിലും ആൻ അഭിനയിക്കുന്നുണ്ട് എന്നാണ് സൂചന. ജയസൂര്യയാണ് ചിത്രത്തിൽ സത്യനായി അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ സോളോ ആണ് ആൻ അവസാനം അഭിനയിച്ച ചിത്രം.

Story Highlights: Autorickshawkkarante bharya gets good response from audience

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!