ഹാഗ്രിഡ് ഇല്ലാത്ത ഹോഗ്വാർട്ട്സ് സങ്കല്പിക്കാനാകില്ല; ഹാരി പോട്ടർ നടൻ റോബി കോൾട്രെയ്ന് കണ്ണീരിൽ കുതിർന്ന വിട..

October 15, 2022

തൊണ്ണൂറുകളിൽ വളർന്ന എല്ലാവരുടെയും ചെറുപ്പകാലം ഹാരി പോട്ടറിന്റെ മാന്ത്രിക ലോകത്തിലൂടെയല്ലാതെ കടന്നുപോയിട്ടുണ്ടാകില്ല. കഥകളിലൂടെ വായിച്ചറിഞ്ഞ ഹാരി പോട്ടറും ഹോഗ്വാർട്ട്സ് സ്ക്കൂളും വിദ്യാർത്ഥികളും അധ്യാപകരും എതിരാളികളുമെല്ലാം സിനിമയിലൂടെ പുനർജനിച്ചിരുന്നു. ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. എന്നാൽ ഇനി ആ ഹോഗ്വാർട്ട്സ് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ നഷ്ടമറിയും. മറ്റാരുമല്ല, ഹാഗ്രിഡ്. ഈ കഥാപാത്രത്തെ അനശ്വരനാക്കിയ നടൻ റോബി കോൾട്രെയ്ൻ ഇനി ഓർമകളിൽ ജീവിക്കും.

സ്കോട്ടിഷ് നടൻ റോബി കോൾട്രെയ്ൻ ഒക്ടോബർ 14-ന് 72-ആം വയസ്സിൽ അന്തരിച്ചു. വെള്ളിത്തിരയിൽ ഈ പ്രിയപ്പെട്ട കഥാപാത്രത്തെ അനശ്വരമാക്കിയ നടൻ ഹാഗ്രിഡിന്റെ വേഷത്തോട് നീതി പുലർത്തി എന്ന് നിസംശയം പറയാം. ഒരു യുഗത്തിന്റെ അവസാനമായി എന്ന് പറയാം ഇദ്ദേഹത്തിന്റെ വിടവാങ്ങൽ.’യു ആർ എ വിസാർഡ്, ഹാരി’ എന്ന ഹാഗ്രിഡിന്റെ ഡയലോഗ് ഒരിക്കലും ഹാരി പോട്ടർ ആരാധകർക്ക് മറക്കാൻ പറ്റില്ല.

Read Also: “ബൈക്കൊന്നും പറ്റില്ല, ഞാൻ കാറിലേ വരൂ..”; ധ്വനിക്കുട്ടിയുടെ മറുപടി കേട്ടാൽ ആരും പൊട്ടിച്ചിരിച്ച് പോവും

ഹാരി പോട്ടർ എന്ന കഥാപാത്രത്തിന്റെ മാന്ത്രിക യാത്രയുടെ തുടക്കം തന്നെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിൽ നിന്നാണ്. മാന്ത്രികവിദ്യയുടെയും ലോകത്തേക്ക് ഹാരി പോട്ടറിനെ പരിചയപ്പെടുത്തിയത് ഹാഗ്രിഡ് ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം, ഹോഗ്സ്മീഡ് സ്‌റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഹാരിക്ക് നേരെ കൈ വീശുന്ന താടിയുള്ള ആകഥാപാത്രത്തെക്കുറിച്ചാണ് എല്ലവരും ചർച്ച ചെയ്യുന്നത്.

Story highlights- Harry Potter actor Robbie Coltrane passes away