മോഹൻലാൽ നായകനാകുന്ന ‘റാം’ സിനിമയിൽ ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർ പീറ്റർ പെഡ്രേറോയും..

October 3, 2022

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെ ആക്ഷൻ എന്റർടെയ്‌നർ ‘റാം’ ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന താരനിരയും വലുതാകുകയാണ്. കഴിഞ്ഞ ദിവസമാണ് ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർ പീറ്റർ പെഡ്‌രേറോയെ ചിത്രത്തിലെ ആക്ഷൻ സീക്വൻസുകൾക്ക് കൊറിയോഗ്രാഫ് ചെയ്യാൻ തീരുമാനിച്ചത്. ‘റാം’ സെറ്റിൽ നിന്നുള്ള നിരവധി വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്,

മോഹൻലാലിന്റെ ‘റാം’ എന്ന ചിത്രത്തിനായി ഹോളിവുഡ് ചിത്രമായ ‘മിഷൻ ഇമ്പോസിബിൾ ’, ‘മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്’, ‘ദി ഹിറ്റ്മാൻസ് ബോഡിഗാർഡ്’, ‘അവഞ്ചേഴ്സ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സ്റ്റണ്ട് കോർഡിനേറ്റർ പീറ്റർ പെഡ്രേറോയും അണിനിരക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാലിന്റെ ‘റാം’ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പാണ്. നിലവിൽ ലണ്ടനിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Read also:‘ഇതൊരു സമ്പൂർണ്ണ ബഹുമതിയാണ്, എന്നെന്നേക്കുമായി സൂപ്പർ സ്പെഷ്യൽ ആയിരിക്കും’- ആവേശം പങ്കുവെച്ച് രശ്‌മിക

പലയിടങ്ങളിലായി നടക്കുന്ന കൊലപാതക പരമ്പരകൾക്ക് പിന്നിലെ പ്രതിയെ പിടികൂടാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന റാം എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു ഏജന്റ് കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അഭിനേതാക്കളായ ഇന്ദ്രജിത്ത് സുകുമാരനും തൃഷയും ‘റാം’ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇതുവരെയുള്ള തന്റെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്ന് ജീത്തു ജോസഫ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Story highlights- Hollywood stunt coordinator Peter Pedrero roped in for Mohanlal’s ‘Ram’