ദേശീയ പുരസ്കാര വേദിയിൽ ക്യൂട്ട് നിമിഷങ്ങൾ പങ്കുവെച്ച് സൂര്യയും ജ്യോതികയും- ഹൃദ്യമായൊരു കാഴ്ച
ദേശീയ ചലച്ചിത്ര അവാർഡ് സ്വീകരിച്ച സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും ഇതൊരു ഹൃദ്യ ദിനമായിരുന്നു. സൂരറൈ പോട്രുവിലെ അഭിനയത്തിന് സൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഈ ഹിറ്റ് ചിത്രം നിർമ്മിച്ചതിനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചു. മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരവും ഈ പ്രോജക്ടിന്റെ സഹനിർമ്മാതാവായ ജ്യോതികയ്ക്ക് ലഭിച്ചു. ഇരുവരും പുരസ്കാരം വാങ്ങിയപ്പോഴുണ്ടായ ഹൃദ്യമായ ഒരു നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ചടങ്ങിനിടെ, ജ്യോതികയ്ക്ക് അവാർഡ് ലഭിച്ചപ്പോൾ സൂര്യയും, മികച്ച നടനുള്ള അവാർഡ് സ്വീകരിക്കാൻ സൂര്യ വേദിയിലെത്തിയപ്പോൾ ജ്യോതികയും അതീവ സന്തോഷത്തോടെ ചിത്രങ്ങൾ പകർത്തുന്ന കാഴ്ചയാണ് ശ്രദ്ധനേടുന്നത്. മനോഹരമായ ഈ നിമിഷം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഒന്നിലധികം പുരസ്കാരങ്ങൾ സൂരരൈ പോട്ര് നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സൂര്യ മികച്ച നടനായി. ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നീ പുരസ്കാരങ്ങളുംചിത്രം നേടി. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തത്.
Occupied 😘❤️ SuJo 🤌#Suriya #Jyotika#SooraraiPottru #SuriyaTriumphsNationals pic.twitter.com/BsWNa4fIrC
— joe vignesh (@joevignesh1) September 30, 2022
അതേസമയം, പൂവെല്ലാം കേട്ടുപ്പാർ, ഉയിരിലെ കലന്തത്ത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂൺ ആർ, സില്ലന് ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ സൂര്യയും ജ്യോതികയും 2006-ൽ വിവാഹിതരായി. ദിയ എന്ന മകളും മകൻ ദേവും ഉണ്ട്.
Story highlights-jyothika and suriya cute national award moment