ദുൽഖർ മികച്ച നടൻ, ദുർഗ കൃഷ്ണ മികച്ച നടി; കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ദുൽഖർ സൽമാൻ മികച്ച നടനായും ദുർഗ കൃഷ്ണ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ‘ഉടൽ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുർഗ കൃഷ്ണ അവാർഡിനർഹയായത്.
കൃഷാന്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമ. നായാട്ടിന്റെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം ‘മിന്നൽ മുരളി’യും, ജനപ്രിയ ചിത്രം ‘ഹൃദയ’വുമാണ്. മികച്ച സഹനടനായി ഉണ്ണി മുകുന്ദനും (മേപ്പടിയാൻ) സഹനടിയായി മഞ്ജു പിള്ളയും (ഹോം) അവാർഡിനർഹരായി. സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്രരത്നം പുരസ്കാരം മുതിർന്ന സംവിധായകൻ ജോഷിക്ക് നൽകും. ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സുരേഷ് ഗോപിക്കും നൽകും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരം സമ്മാനിക്കും.
Read More: “ബ്രോ ഈ കാറൊക്കെ ഇവിടെ എങ്ങനെ ഓടിക്കും..”; കമന്റ്റിന് മറുപടിയുമായി ദുൽഖർ സൽമാൻ
മറ്റ് അവാർഡുകൾ
മികച്ച ബാലതാരം : മാസ്റ്റർ ആൻ മയ്( എന്റെ മഴ), മാസ്റ്റർ അഭിമന്യു (തുരുത്ത്)
മികച്ച തിരക്കഥ : ജീത്തു ജോസഫ് ( ദൃശ്യം-2), ജോസ് കെ.മാനുവൽ ( ഋ)
മികച്ച ഗാനരചയിതാവ് : ജയകുമാർ കെ പവിത്രൻ ( എന്റെ മഴ)
മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുൽ വഹാബ് ( ഹൃദയം, മധുരം)
മികച്ച പിന്നണി ഗായകൻ : സൂരജ് സന്തോഷ് (ഗഗനമേ – മധുരം)
മികച്ച പിന്നണി ഗായിക : അപർണ രാജീവ് ( തിര തൊടും തീരം മേലെ- തുരുത്ത്)
മികച്ച ഛായാഗ്രാഹകൻ : അസ്ലം കെ പുരയിൽ (സല്യൂട്ട്)
മികച്ച ചിത്രസംയോജകൻ : പ്രജീഷ് പ്രകാശ് (ഹോം)
മികച്ച ശബ്ദലേഖകൻ: സാൻ ജോസ് (സാറാസ്)
മികച്ച കലാസംവിധായകൻ : മനു ജഗത് (മിന്നൽ മുരളി)
മികച്ച മേക്കപ്പ്മാൻ : ബിനോയ് കൊല്ലം (തുരുത്ത് )
മികച്ച വസ്ത്രാലങ്കാരം: അരുൺ മനോഹർ (സബാഷ് ചന്ദ്രബോസ്)
മികച്ച നവാഗത സംവിധാനം: സാനു ജോൺ വർഗീസ് (ആർക്കറിയാം), ഫാ വർഗീസ് ലാൽ (ഋ), ബിനോയ് വേളൂർ (മോസ്കോ കവല), കെ.എസ് ഹരിഹരൻ (കാളച്ചേകോൻ), സുജിത് ലാൽ (രണ്ട്).
സംവിധായകമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്)
ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം: പി.കെ.മേദിനി ( തീ)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം-ഭീമൻ രഘു (കാളച്ചേകോൻ), പ്രിയങ്ക നായർ (ആമുഖം), കലാഭവൻ റഹ്മാൻ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണൻ (രണ്ട്, റെഡ് റിവർ), ശ്രുതി രാമചന്ദ്രൻ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്സ് അവേഴ്സ്).
Story Highlights: Kerala film critics awards announced